സ്ത്രീ വിരുദ്ധ നിലപാടുള്ളവര്‍ അമ്മയില്‍ തുടരുന്ന കാലത്തോളം നിലപാടില്‍ മാറ്റമില്ല- വ്യക്തമാക്കി ഹരീഷ് പേരടി

മലയാളത്തിലെ ശ്രദ്ധേയനായ നടനാണ് ഹരീഷ് പേരടി. തമിഴിലും താരം ശ്രദ്ധേയനായി കഴിഞ്ഞു. നടന്‍ മാത്രമല്ല സാമൂഹിക വിഷയങ്ങളിലും സജീവമായി നിലപാടുകള്‍ വ്യക്തമാക്കുന്ന താരമാണ് ഹരീഷ് പേരടി. രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറയാറുണ്ട് താരം. താരസംഘടനയായ ഹരീഷ്…

മലയാളത്തിലെ ശ്രദ്ധേയനായ നടനാണ് ഹരീഷ് പേരടി. തമിഴിലും താരം ശ്രദ്ധേയനായി കഴിഞ്ഞു. നടന്‍ മാത്രമല്ല സാമൂഹിക വിഷയങ്ങളിലും സജീവമായി നിലപാടുകള്‍ വ്യക്തമാക്കുന്ന താരമാണ് ഹരീഷ് പേരടി. രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറയാറുണ്ട് താരം.

താരസംഘടനയായ ഹരീഷ് പേരടി അമ്മയില്‍ നിന്നും താരം രാജി വച്ചിരുന്നു. ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരായ സംഘടന നടപടിയെടുക്കാത്തതിലാണ് ഹരീഷ് പേരടി രാജിവച്ചിരുന്നത്.

അമ്മ സംഘടനയ്ക്കെതിരെ എടുത്ത നിലപാടുകളില്‍ തനിക്ക് ഇപ്പോഴും മാറ്റമൊന്നുമില്ല. അവര്‍ തന്നെ വിളിച്ച് ചോദിച്ചിരുന്നു. സ്ത്രീ വിരുദ്ധ നിലപാട് എടുത്തവര്‍ തുടരുന്ന കാലത്തോളം നിലപാടില്‍ മാറ്റമില്ല. അഴിച്ചുപണികള്‍ സംഘടനയില്‍ ഉണ്ടാകണമെന്നും ഹരീഷ് പേരടി വ്യക്തമാക്കി.

അമ്മ സംഘടനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു ഭാഗത്ത് നിലനില്‍ക്കുന്നുണ്ടെങ്കിലും താരം മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളില്‍ സജീവമാണ്. അഭിപ്രായ വ്യത്യാസങ്ങളുള്ള തന്നെ മാറ്റിനിര്‍ത്തുകയും, എന്നാല്‍ താന്‍ എന്ന നടനെ അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മോഹന്‍ലാല്‍ എന്ന് ഹരീഷ് പറയുന്നു.

അത് മോഹന്‍ലാലിന്റെ ക്വാളിറ്റിയാണ്. പലരും വ്യക്തിപരമായ കാര്യങ്ങള്‍ സിനിമയിലേയ്ക്ക് കൊണ്ടുവരാറുണ്ട്. എന്നാല്‍, മോഹന്‍ലാല്‍ അങ്ങനെയല്ല രണ്ടും രണ്ടായിട്ടാണ് കാണുന്നതെന്നും താരം പറയുന്നു.