‘പാപ്പുവിന്റെ നാക്കെന്താ ഇങ്ങനെ’ സന്തോഷ ചിത്രങ്ങളുമായി അമൃത

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അമൃത സുരേഷ്. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം ജീവിതം ആരംഭിച്ചതു മുതല്‍ അമൃത വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. കുറേപേര്‍ അമൃതയെ വിമര്‍ശിച്ചപ്പോള്‍ താരത്തെ സ്‌നേഹിക്കുന്നവരുടെ പിന്തുണ എപ്പോഴുമുണ്ട്. ഹാപ്പിയായിരിക്കുകയെപ്പോഴുമെന്നാണ്…

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അമൃത സുരേഷ്. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം ജീവിതം ആരംഭിച്ചതു മുതല്‍ അമൃത വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. കുറേപേര്‍ അമൃതയെ വിമര്‍ശിച്ചപ്പോള്‍ താരത്തെ സ്‌നേഹിക്കുന്നവരുടെ പിന്തുണ എപ്പോഴുമുണ്ട്. ഹാപ്പിയായിരിക്കുകയെപ്പോഴുമെന്നാണ് ഇവര്‍ അമൃതയുടെ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും നല്‍കുന്ന കമന്റ്.

ഇപ്പോഴിതാ അത്തരത്തില്‍ ഹാപ്പിയായിരിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അമൃത രംഗത്തെത്തിയിരിക്കുകയാണ്. മകള്‍ പാപ്പുവിനും ഗോപിയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ആളുകള്‍ ശ്രദ്ധിച്ചത് മകള്‍ അവന്തികയുടെ നാവ് ആണ്. വളരെ വ്യത്യസ്തമായി വായ്ക്കുള്ളില്‍ വളച്ചു വെച്ചിരിക്കുകയാണ്. വെറൈറ്റിയാണല്ലോയെന്നാണ് ആളുകളുടെ കമന്റ്. ‘ഹാപ്പിനെസ്സ്’ എന്ന തലക്കെട്ടോടു കൂടിയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

‘നാക്കിനു നീളം കൂടുതല്‍ ഉള്ളോണ്ട് ചുരുട്ടി വച്ചപോലെ, പാപു ന്റെ നാക്ക് കണ്ട് അനുകരിക്കാന്‍ നോക്കിയവര്‍ ഉണ്ടോ എന്നെ പോലെ..’ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ വരുന്നത്.

പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നുമുള്ള വിവരം ഗോപി സുന്ദറും ഗായിക അമൃത സുരേഷും സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവിട്ടത്. ”പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്,” എന്നാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കു വച്ചു കൊണ്ട് കുറിച്ചത്.