അമൃതയുടെ വ്യക്തി ജീവിതം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്

നിരവധി ഫോളോവേഴ്സ് സോഷ്യൽ മീഡിയയിൽ ഉള്ള താരമാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗറിൽ മത്സരിക്കാൻ എത്തിയ നാൾ മുതൽ തന്നെ അമൃത പ്രേക്ഷരുടെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് ബാലയെ വിവാഹം കഴിച്ചതോടെ അമൃതയുടെ…

നിരവധി ഫോളോവേഴ്സ് സോഷ്യൽ മീഡിയയിൽ ഉള്ള താരമാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗറിൽ മത്സരിക്കാൻ എത്തിയ നാൾ മുതൽ തന്നെ അമൃത പ്രേക്ഷരുടെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് ബാലയെ വിവാഹം കഴിച്ചതോടെ അമൃതയുടെ സെലിബ്രിറ്റി സ്റ്റാറ്റസ്ഉ യരുകയായിരുന്നു . എന്നാൽ വർഷങ്ങൾക്ക് ശേഷം ബാലയുമായി വിവാഹ മോചനം നേടിയ അമൃത അധികം വൈകാതെ തന്നെ സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിൽ ആയിരുന്നു. ഇരുവരും പ്രണയത്തിൽ ആണെന്നും ഒന്നിച്ചാണ് ഇപ്പോൾ ജീവിതം മുന്നോട്ട് നയിക്കുന്നത് എന്ന് തുടങ്ങിയ വാർത്തകളും പുറത്ത് വന്നിരുന്നു. ഇരുവരും പ്രണയത്തിൽ ആണെന്ന് അമൃതയുടെ ഗോപി സുന്ദറും തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

എന്നാൽ ഇപ്പോൾ കുറച്ച് ദിവസമായി അമൃതയും ഗോപി സുന്ദറും തമ്മിൽ വേർപിരിഞ്ഞു എന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് പ്രചരിക്കുന്നത്. ഇരുവരും പ്രണയത്തിൽ ആണെന്ന് പറഞ്ഞ നാളിലും ഇവർക്ക് എതിരെ നിരവധി വിമർശനങ്ങൾ ആണ് ഉയർന്നു വന്നത്. കാരണം ഭാര്യയേയും രണ്ടു മക്കളെയും ഉപേക്ഷിച്ചാണ് ഗോപി സുന്ദർ ഗായിക അഭയ ഹിരണ്മയിക്ക് ഒപ്പം ലീവിങ് ടുഗെദറിൽ ആയിരുന്നു. അതിനു ശേഷമാണു അമൃതയുമായും പ്രണയത്തിൽ ആയത്. അതാണ് കൂടുതലും വിമർശനങ്ങൾ ഇവർക്ക് ലഭിച്ചത്. എന്നാൽ അതൊന്നും കാര്യം ആക്കാതെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടിരുന്നത്. എന്നാൽ ഇരുവരും പ്രണയം വെളിപ്പെടുത്തിക്കൊണ്ട് ഇട്ട പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷം ആയിരിക്കുകയാണ്.

അതോടെയാണ് ഇരുവരും പിരിഞ്ഞു എന്ന തരത്തിൽ ഉള്ള വാർത്തകളും വന്നത്. എന്നാൽ ഇപ്പോൾ അമൃത പങ്കുവെച്ച ഒരു വീഡിയോക്ക് താഴെ വന്നിരിക്കുന്ന കമെന്റുകളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പാപ്പൂവുമൊത്തുള്ള ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. അമ്മയും മകളുമാണ് ശ്വാശ്വതമായ ബന്ധമെന്നും തകർക്കാൻ പറ്റാത്ത വിശ്വാസമാണ് അമ്മയും മകളും, മകളെ സ്നേഹിച്ച് മുന്നോട്ട് പോകൂ, ഇതെല്ലാം ജീവിത പാഠങ്ങളാണ്.ഇനിയും ആരെയും ഒപ്പം കൂട്ടാതെയിരിക്കുക തുടങ്ങിയ കമെന്റുകളാണ് പോസ്റ്റിനു വരുന്നത്. എന്നാൽ ഗോപി സുന്ദറുമായി പിരിഞ്ഞോ, എന്താണ് നിങ്ങൾക്കിടയിൽ സംഭവിച്ചത് തുടങ്ങിയ കമെന്റുകളാണ് ഇൻസ്റ്റാഗ്രാമിൽ അമൃത പങ്കുവെച്ച വീഡിയോയ്ക്ക് ലഭിക്കുന്നത്.