ഞങ്ങളെ സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി…! സന്തോഷം പങ്കുവെച്ച് അമൃതയും ഗോപിസുന്ദറും!

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപിസുന്ദറും ഒന്നിച്ച് പുറത്തിറക്കിയ ഓണപാട്ട് ശ്രദ്ധ നേടുന്നു. ഇപ്പോഴിതാ തങ്ങളുടെ ഓണപ്പാട്ട് സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് അമൃത സുരേഷും ഗോപി സുന്ദറും. ഞങ്ങളുടെ മാബലി…

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപിസുന്ദറും ഒന്നിച്ച് പുറത്തിറക്കിയ ഓണപാട്ട് ശ്രദ്ധ നേടുന്നു. ഇപ്പോഴിതാ തങ്ങളുടെ ഓണപ്പാട്ട് സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് അമൃത സുരേഷും ഗോപി സുന്ദറും. ഞങ്ങളുടെ മാബലി വന്നേ… എന്ന് തുടങ്ങുന്ന ഓണപ്പാട്ട് സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി എന്നാണ് അമൃത സുരേഷ് തന്റെ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ കുറിച്ചിരിക്കുന്നത്. ഓണം ആഘോഷിക്കുന്ന നിങ്ങളുടെ നിമിഷങ്ങളിലും ഞങ്ങളുടെ ഈ പാട്ട് റീലുകളായും പോസ്റ്റുകളിലും ഉപയോഗിക്കൂ..

ഈ ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം..എന്നാണ് അമൃത തന്റെ ആരാധകരോടായി പറയുന്നത്. മാബലി വന്നേ… എന്ന് തുടങ്ങുന്ന ഞങ്ങളുടെ പാട്ട് ഉള്‍പ്പെടുത്തി നിങ്ങള്‍ പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റിലും ഞങ്ങളെ ടാഗ് ചെയ്യണം എന്നും,. അതെല്ലാം ഞങ്ങള്‍ ഓഫീഷ്യല്‍ അക്കൗണ്ട് വഴി ഷെയര്‍ ചെയ്യും എന്നും അമൃതയും ഗോപിസുന്ദറും അറിയിക്കുന്നു. ഓണപ്പാട്ട് ഇറക്കുന്ന കാര്യം ഇരുവരും നേരത്തെ തന്നെ ആരാധകരെ അറിയിച്ചിരുന്നു.. പാട്ടിന്റെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയും പുറത്ത് വിട്ടിരുന്നു..

ഇരുവരുടേയും പുതിയ പാട്ട് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. അമൃതയും ഗോപിസുന്ദറും ഒരുമിച്ചുള്ള ആദ്യത്തെ ഓണം ആണിത്. പ്രിയ ദമ്പതികള്‍ക്ക് ഓണാശംകള്‍ നേര്‍ന്നാണ് ആരാധകര്‍ കമന്റുകള്‍ പങ്കുവെച്ചിരിക്കുന്നത്.

ഈ ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം എന്ന് അമൃതയും പറഞ്ഞിരിക്കുന്നു. ഈ പോസ്റ്റിന് ഒപ്പം മനോഹരമായ ഇവരുടെ ഫോട്ടോകളും അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.