എന്റെ കല്യാണം ഇവരോടൊപ്പമെല്ലാം ഫിക്‌സ് ചെയ്തിരുന്നു! വീഡിയോയുമായി അമൃത സുരേഷ്

Published by
Nikhina

ഗായിക അമൃത സുരേഷും കുടുംബവും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ കുടുംബം യൂട്യൂബ് വീഡിയോകളിലൂടെ അവരുടെ വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. എജി വ്‌ലോഗ്‌സിലൂടെയാണ് അമൃതയും സഹോദരി അഭിരാമിയും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ളത്. ഇത്തവണ ഇവരുടെ ചാനലില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

അമൃതയുടെ അമൃതം ഗമയ എന്ന മ്യൂസിക് ബാന്റിന്റെ പുതിയ ഷോയുമായി ബന്ധപ്പെട്ട റിഹേഴ്സല്‍ വീഡിയോ ആണ് പുതിയ വീഡിയോയിലൂടെ ഇരുവരും പങ്കുവച്ചിരിയ്ക്കുന്നത്. റിഹേഴ്‌സലിന് ഇടയില്‍ എല്ലാവരേയും പരിചയപ്പെടുത്തുകയും അവരുടെ സൗഹൃദത്തിലെ പല തമാശകളും വര്‍ത്തമാനങ്ങളും പങ്കുവെയ്ക്കുകയാണ് അമൃത പുതിയ വീഡിയോയിലൂടെ.. എന്നാല്‍ വീഡിയോയ്ക്ക് അമൃത കൊടുത്ത തംപ് നെയിലാണ് അതിലും വ്യത്യസ്മാകുന്നത്. ‘എടാ എന്റെ കല്യാണം നിന്റെ കൂടെ ഫിക്സ് ചെയ്തിട്ടില്ലേ’ എന്ന തലക്കെട്ടോടെയാണ് അമൃത വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.

കാരണം, തന്റെ മ്യൂസിക് ബാന്‍ഡിലെ രണ്ട് പേരുമായി തനിക്ക് വിവാഹം നിശ്ചയിച്ചിരുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഗോസിപ്പുകള്‍ വന്നു എന്നാണ് അമൃത പറയുന്നത്. ടീമിലെ രണ്ട് പേരുമായി അമൃതയുടെ കല്യാണം സോഷ്യല്‍ മീഡിയയില്‍ ഫിക്സ് ചെയ്തിരുന്നുവത്രെ. എല്ലാവരേയും പരിചയപ്പെടുത്തുന്നതിനിടെയാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. ഇതിന് മുന്‍പും തനിക്ക് എതിരെ വരുന്ന തെറ്റായ വിവരങ്ങള്‍ അടങ്ങുന്ന വീഡിയോകള്‍ക്ക് കൃത്യമായ മറുപടി അമൃത നല്‍കിയിട്ടുണ്ട്.

ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷം, തനിക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടെന്നും വിവാഹം നിശ്ചയിച്ചു എന്നെല്ലാമാണ് വാര്‍ത്തകള്‍ വന്നത് എന്നും ആ വീഡിയോകളില്‍ അമൃത പറഞ്ഞിരുന്നു. ഇതെല്ലാം ഗോപിസുന്ദര്‍ കാണുന്നുണ്ടല്ലോ അല്ലേ എന്നും തമാശയായി അമൃത ചോദിച്ചിരുന്നു. ഗോപിസുന്ദറാണ് ഇപ്പോള്‍ അമൃതയുടെ ജീവിത പങ്കാളി. സംഗീതവും മ്യൂസിക് ഷോകളും യാത്രകളുമായി ആഗ്രഹിച്ച ജീവിതം ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോവുകയാണ് ഇവര്‍.