ബോള്‍ഡ് ലുക്കില്‍ അനശ്വര രാജന്‍; ചിത്രങ്ങള്‍ വൈറലാകുന്നു

‘ഉദാഹരണം സുജാത’ എന്ന മഞ്ജുവാര്യര്‍ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന യുവനടിയാണ് അനശ്വര രാജന്‍. ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര കൂടുതല്‍ ശ്രദ്ധ നേടിയത്. അതിന് ശേഷം അനശ്വര ശ്രദ്ധേയമായ…

‘ഉദാഹരണം സുജാത’ എന്ന മഞ്ജുവാര്യര്‍ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന യുവനടിയാണ് അനശ്വര രാജന്‍. ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര കൂടുതല്‍ ശ്രദ്ധ നേടിയത്. അതിന് ശേഷം അനശ്വര ശ്രദ്ധേയമായ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ അനശ്വരയുടെ ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കടല്‍ത്തീരത്തുള്ള മനോഹരമായ ചിത്രങ്ങള്‍ക്ക് കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

സിനിമാതിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആകാറുള്ള താരമാണ് അനശ്വര. തന്റെ വിശേഷങ്ങളും ഏറ്റവും പുതിയ ചിത്രങ്ങളും എല്ലാം താരം സൈബര്‍ ലോകത്ത് പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും താരത്തിന്റെ ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലായി മാറുകയും വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ നേടുകയും ചെയ്തിരുന്നു.

എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ താരം യാതൊരു മടിയും കാണിക്കാറില്ല. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തി എന്ന പേരിലായിരുന്നു പലപ്പോഴും താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ പലരെയും പ്രകോപിപ്പിക്കുകയും ഉണ്ടായിരുന്നു.

പതിനെട്ട് വയസ്സ് ആകാന്‍ കാത്തിരിക്കുകയായിരുന്നു അല്ലേ ഇറക്കം കുറഞ്ഞ വസ്ത്രം ഇടാന്‍ നാണമില്ലേ ഈ വസ്ത്രം ധരിക്കാന്‍ എന്നെല്ലാം പറഞ്ഞുകൊണ്ട് പലരും താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അതേസമയം തന്നെ താരത്തിനെ അനുകൂലിച്ചും ധാരാളം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇഷ്ടമുള്ളത് ധരിക്കുകയും ഇഷ്ടമുള്ളത് പോലെ ജീവിക്കുവാനും എനിക്ക് അവകാശമുണ്ടെന്നും ഞാന്‍ എന്തു ചെയ്യുന്നു എന്നോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും താരം പറഞ്ഞിരുന്നു.