മാത്യു തോമസ്, അന്ന ബെന്‍ എന്നിവര്‍ ഒന്നിക്കുന്ന ‘അഞ്ച് സെന്റും സെലീനയും’ ഷൂട്ടിംഗ് ആരംഭിച്ചു

Published by
Nikhina

മലയാളത്തിലെ യുവ താരനിരയില്‍ ശ്രദ്ധ നേടിയ അഭിനേതാക്കളായ മാത്യു തോമസ്, അന്ന ബെന്‍ എന്നിവര്‍ ഒന്നിച്ച് എത്തുന്ന അഞ്ച് സെന്റും സെലീനയും സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. കൊച്ചിയില്‍ ആണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുന്നത്. ജെക്‌സണ്‍ ആന്റണിയുടെ സംവിധാനത്തില്‍ ആണ് അഞ്ച് സെന്റും സെലീനയും ഒരുങ്ങുന്നത്. ജെക്‌സണ്‍ ആന്റണിയുടെ മാതാപിതാക്കളായ ജോസഫും ജെര്‍സമ്മയും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചാണ് സിനിമയ്ക്ക് തുടക്കമായത്. വല്ലാര്‍പാടം ബസിലിക്ക പള്ളിയില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്.

സംവിധായകനും തിരക്കഥാകൃത്തുമായ ജിജോ പുന്നൂസ് സിനിമയ്ക്ക് വേണ്ടി ആദ്യ ക്ലാപ് അടിച്ചു. പൂജ ചടങ്ങില്‍ മറ്റ് താരങ്ങളും പങ്കെടുത്തിരുന്നു. ബെന്നി പി നായരമ്പലം, അന്നബെന്‍, ശാന്തികൃഷ്ണ, സ്രിന്ദ, പോളി വത്സന്‍ തുടങ്ങിയ താരങ്ങള്‍ എല്ലാം പൂജ ചടങ്ങിന് വേണ്ടി എത്തിച്ചേര്‍ന്നിരുന്നു. വിനീത് ശ്രീനിവാസനെ നായകനാക്കി പുറത്തിറക്കിയ ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’ യാണ് ജെക്‌സണ്‍ ആന്റണി സംവിധാനം ചെയ്ത മറ്റൊരു സിനിമ.

മാത്യു തോമസ്, അന്ന ബെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ സുധി കോപ്പ, സിബി തോമസ്, അരുണ്‍ പാവുമ്പ, രാജേഷ് പറവൂര്‍, ഹരീഷ് പേങ്ങന്‍, ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോള്‍, രശ്മി അനില്‍, ശ്രീലത നമ്പൂതിരി, പോളി വത്സന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. ഇ 4 എന്റര്‍ടെയ്‌നമെന്റ്, എ പി ഇന്റര്‍നാഷണല്‍ എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

സിനിമയുടെ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കുന്നത് ബെന്നി പി നായരമ്പലമാണ്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധാനം. എഡിറ്റിംഗ് – രഞ്ജന്‍ ഏബ്രഹാം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – പ്രേംലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷാഫി ചെമ്മാട്, കലാസംവിധാനം – ത്യാഗു തവന്നൂര്‍ എന്നിവരും നിര്‍വ്വഹിക്കുന്നു.