അമ്മയേക്കാൾ ഇഷ്ട്ടം ബാപ്പയോടായിരുന്നു. പിന്നെ എന്ന് മുതലാണ് ഞാൻ അദ്ദേഹത്തെ വെറുത്തത് ആൻസി വിഷ്ണു !!

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത വ്യക്തിയാണ് ആൻസി വിഷ്ണു, അതുകൊണ്ട് തന്നെ ആൻസി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ തന്റെ ചിത്രത്തിനൊപ്പം ആൻസി പങ്കുവെച്ച പുതിയൊരു പോസ്റ്റാണ്…

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത വ്യക്തിയാണ് ആൻസി വിഷ്ണു, അതുകൊണ്ട് തന്നെ ആൻസി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ തന്റെ ചിത്രത്തിനൊപ്പം ആൻസി പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, കുറിപ്പിന്റെ പൂർണ്ണ രൂപം :നിറഞ്ഞ സന്തോഷങ്ങൾ ഒക്കെ എന്നേ എന്നെ വിട്ടു പോയെന്നോ, ബാപ്പ ഉണ്ടായിരുന്ന കാലം ഞാനും അമ്മയും സന്തോഷത്തിലായിരുന്നു, ഞാനും അമ്മയും വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചു, നല്ല ഭക്ഷണം കഴിച്ചു.. ബാപ്പ വീട്ടിൽ ഉണ്ടായിരുന്ന ദിവസങ്ങളിൽ ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നത് പോലുമില്ല, എപ്പോഴും വെളുത്ത് മെലിഞ്ഞ ബാപ്പയുടെ വിരൽ തുമ്പിൽ തൂങ്ങി നടന്നു ഞാൻ…

എനിക്ക് അമ്മയേക്കാൾ ഇഷ്ട്ടം ബാപ്പയോടായിരുന്നു. പിന്നെ എന്ന് മുതലാണ് ഞാൻ അദ്ദേഹത്തെ വെറുത്തത്. ബാപ്പ പോയന്ന് മുതൽ ഞാനും അമ്മയും ജീവിതത്തിൽ സന്തോഷങ്ങൾ അനുഭവിച്ചിട്ടില്ല. ഞാൻ നല്ല ഉടുപ്പുകളും അമ്മ നല്ല സാരിയും ഉടുത്തിട്ടില്ല. പിന്നെയും എത്ര വൈകി, ഞാൻ ജോലി ചെയ്ത് തുടങ്ങിയിട്ടാണ് അമ്മയൊരു പുതിയ സാരീ ഉടുത്തത്. ഞാൻ എനിക്കിഷ്ട്ടമുള്ള ചുരിദാറൊ സാരിയോ ധരിച്ചത്. സന്തോഷങ്ങളൊന്നും ഇപ്പോൾ കൂടെയില്ല ഉള്ളത് കുറച്ച് ഇഷ്ട്ടങ്ങൾ മാത്രമാണ്, എന്നിട്ടും ജീവിക്കുന്നില്ലേ.ചിരിക്കുന്നില്ലേ, ഭക്ഷണം കഴിക്കുന്നില്ലേ, എല്ലാവരോടും ചിരിച്ചോണ്ട് സംസാരിക്കുന്നില്ലേ, എപ്പോഴും എപ്പോഴും ഫോട്ടോ എടുത്ത് post ചെയ്യുന്നില്ലേ. ദാ അതൊക്കെയാണ് സന്തോഷം, എത്ര വിഷമത്തിലും,ജീവിതം ദാ ഇവിടെ തീർന്നെന്ന് തോന്നിയപ്പോഴും ആരോടും ചിരിക്കാതിരുന്നില്ല, ഞാൻ ദാ മരിച്ചു വീഴുവാൻ പോകുന്ന പ്രശ്നത്തിലാണ് എന്ന് ആരോടും പറഞ്ഞില്ല…

എല്ലാവരോടും സംസാരിച്ചു, ചിരിച്ചു, chat ചെയ്തു, സാരീ ഉടുത്ത്, ഷോർട്സ് ഇട്ട്, sleevless ഇട്ട് ഒക്കെയും ഫോട്ടോ എടുത്തു, ജീവിതം ദാ തീർന്നു എന്ന് ഇതുവരെയും വിശ്വസിച്ചില്ല, ഉള്ളിൽ എത്ര തീ ഒളിപ്പിച്ചാലും ഞാൻ ചിരിക്കാറുണ്ട്.. ചുറ്റുമുള്ളവരോട് സ്നേഹം കാണിക്കുവാറുണ്ട്. നിനക്ക് എങ്ങനെ കഴിയുന്നു ഇത്ര പ്രെശ്നങ്ങളിലും ഇങ്ങനെ സന്തോഷിക്കാൻ എന്ന് ചോദിച്ചവരോട്, ഉള്ള മറുപടി ” എല്ലാകാലവും ഞാൻ സങ്കടങ്ങളുടെ നടു കടലിലാണ്, അത്കൊണ്ട് തന്നെ എല്ലാം കഴിഞ്ഞ് ദാ ഇനി ചിരിച്ചേക്കാം എന്ന് കരുതി ഇഷ്ടങ്ങളെ കൊല്ലുവാൻ ഞാൻ ഇല്ല ” ഒറ്റക്കുള്ള ജീവിതം കൊണ്ട്, പോരാടൽ കൊണ്ട് കുറെ മനുഷ്യരെ പഠിച്ചു, ജീവിതം കയ്പ്പുള്ളതാണ് എന്ന് തന്നെ തിരിച്ചറിഞ്ഞു,…… ദാ ഈ നിമിഷം ജീവിക്കുക, നാളെയല്ല ഇന്നാണ് ജീവിക്കേണ്ടത്, ദാ ഞാൻ ഇന്ന് ജീവിക്കുന്നു