ഒടുവിൽ തങ്കച്ചന് വിവാഹം സന്തോഷം പങ്കുവെച്ച് തങ്കച്ചൻ വിതുര !!

സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് തങ്കച്ചൻ വിതുര. ഇപ്പോൾ ഏഷ്യാനെറ്റ്, മഴവിൽ മനോരമ എന്നി ചാനലുകളുടെ ഷോകളിൽ സജീവമാണ് തങ്കച്ചൻ. കഴിഞ്ഞ ദിവസം പണം തരും പണം എന്ന…

സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് തങ്കച്ചൻ വിതുര. ഇപ്പോൾ ഏഷ്യാനെറ്റ്, മഴവിൽ മനോരമ എന്നി ചാനലുകളുടെ ഷോകളിൽ സജീവമാണ് തങ്കച്ചൻ. കഴിഞ്ഞ ദിവസം പണം തരും പണം എന്ന പ്രോഗ്രാമിൽ എത്തിയ തങ്കച്ചൻ അവതാരകൻ ജഗതീഷിന്റെ ചോദ്യങ്ങളോട് പ്രതികരിക്കവേ തന്റെ വിവാഹകാര്യത്തെക്കുറിച്ച് സംസാരിക്കുക ഉണ്ടായി. എന്താണ് ഇത്ര നാളുകളായി വിവാഹം കഴിക്കാതിരുന്നത് എന്നായിരുന്നു ജഗതീഷിന്റെ ചോദ്യം. അങ്ങനെ പ്രതേകിച്ചു കാരണം ഒന്നും ഇല്ലെന്ന് തങ്കച്ചൻ വ്യക്തമാക്കി.

വിവാഹം കഴിക്കാതെ നിന്ന് നിന്ന് ഇവിടം വരെ ആയി എന്നാണ് തങ്കച്ചൻ മറുപടി നൽകിയത്. ഇനി വിവാഹമാ കഴിക്കാൻ തങ്കച്ചൻ ആലോചിക്കുന്നു. വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാൻ ഇപ്പോൾ ആഗ്രഹം തോനുന്നുണ്ട് പറ്റിയൊരു പെൺകുട്ടിയെ കിട്ടിയാൽ ഉടൻ വിവാഹം ഉണ്ടാകും എന്നാണ് തങ്കച്ചൻ പറയുന്നത്. വിവാഹം കഴിഞ്ഞാൽ ഈ പരുപാടിയിൽ തങ്ങൾ ഒരുമിച്ച് എത്തുമെന്നും തങ്കച്ചൻ പറയുന്നു. തങ്കച്ചന് മുൻപ് ഒരു കാമുകി ഉണ്ടായിരുന്നതായും ഷോയിൽ എത്തിയ തങ്കച്ചന്റെ സുഹൃത്തുക്കളും പറഞ്ഞു.

വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെക്കുറിച്ചുള്ള സങ്കല്പം എന്താണെന്നാണ് ജഗതീഷ് അടുത്തതായി ചോദിച്ചതും. കാണാൻ വലിയ സൗന്ധര്യം ഒന്നും വേണം എന്നില്ല. പക്ഷെ വിദ്യാഭ്യാസം ഉണ്ടായിരിക്കണം. എനിക്ക് വിദ്യാഭ്യാസം കുറവാണ് അതിനാൽ വിവാഹം ചെയ്യുന്ന പെൺകുട്ടിക്ക് എങ്കിലും അല്പം വിദ്യാഭ്യാസം വേണം. എന്നാൽ മാത്രമേ ഭാവി തലമുറക്ക് അത് പകർന്ന് നൽകാൻ പറ്റു എന്ന് പറയുന്നത്. സ്കൂൾ കാലം മുതൽ പാട്ടിലും അഭിനയത്തിലും എല്ലാം താല്പര്യം ഉള്ള തങ്കച്ചൻ വിതുര ഗായകനായാണ് കരിയർ ആരംഭിച്ചത്. പിന്നീട് കോമഡി സ്കിറ്റുകളിലൂടെ ശ്രദ്ധ നേടി. കോമഡി സ്റ്റാർസ് ആണ് തന്റെ ആഗോള തല വളർച്ചക്ക് കാരണമായത്. കൂടാതെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.