‘വിഷു’ കളറാക്കി അനിഖ…!! ഇത് മയില്‍ അഴക്..!!

കഥ തുടരുന്നു എന്ന് സിനിമയിലൂടെ ബാല കഥാപാത്രമായി മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അനിഖ സുരേന്ദ്രന്‍. പിന്നീട് മലയാള സിനിമയ്ക്ക് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലേക്കും എത്തിയ താരത്തിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ്…

കഥ തുടരുന്നു എന്ന് സിനിമയിലൂടെ ബാല കഥാപാത്രമായി മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അനിഖ സുരേന്ദ്രന്‍. പിന്നീട് മലയാള സിനിമയ്ക്ക് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലേക്കും എത്തിയ താരത്തിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളുമായി നടി തന്റെ ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. പലപ്പോഴും അനിഖയുടെ വസ്ത്രധാരണ രീതിയെ കുറിച്ച് പലരും വിമര്‍ശിച്ച് പറഞ്ഞു എങ്കിലും അത് താരത്തിന്റെ ആത്മവിശ്വാസത്തെ ഒട്ടും ബാധിച്ചിരുന്നില്ല.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ വിഷു ലുക്കാണ് ശ്രദ്ധ നേടുന്നത്. സാധാരണ രീതിയില്‍ നിന്ന് മാറി.. വിഷുവിന് ഒരു പുതിയ ലുക്കും കോസ്യറ്റിയൂമും ആണ് നടി സ്വീകരിച്ചിരിക്കുന്നത്. ഈ ലുക്ക് തന്നെയാണ് താരത്തിന്റെ വിഷു ലുക്ക് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഒരുപാട് ലൈക്കുകളും കമന്റുകളും താരത്തിന്റെ പുതിയ ഫോട്ടോകള്‍ക്ക് ലഭിച്ചു കഴിഞ്ഞു.

അതേസമയം, അഭിനയ ജീവിതത്തിലെന്നപോലെ വ്യക്തിയ ജീവിതത്തിലും സ്വന്തമായി നിലപാടുകളും കാഴ്ച്ചപാടുകളും ഉള്ള നടി കൂടിയാണ് അനിഖ, സിനിമാ രംഗത്ത് തന്നെ ഇന്നും നിലനില്‍ക്കുന്ന സ്ത്രീ പുരുഷ വിവേചനത്തെ കുറിച്ച് നടി ഇതിന് മുന്‍പ് തുറന്നടിച്ചിരുന്നു. നടനും നടിയ്ക്കും രണ്ട് പ്രതിഫലമാണ് ലഭിക്കുന്നത്.

പ്രധാനമുള്ള വേഷങ്ങള്‍ ചെയ്താല്‍ പോലും തുല്യവേതനം എന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. നമ്മുടെ സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ ജീവിക്കുവാനും സ്വാതന്ത്രം അനുഭവിക്കുവാനും കഴിയുന്ന ഒരു സാഹചര്യം ഇല്ലെങ്കിലും അത് സാധ്യമാകുന്ന ഒരു കാലം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ.. എന്ന് താരം ഒരിക്കല്‍ പറഞ്ഞിരുന്നു.