മിഥുന് കഥ പറഞ്ഞ് കൊടുത്തത് റിനോഷ് ; മാരാർക്കെതിരെ അനിയൻ മിഥുൻ

ബിഗ് ബോസ് മലയാളം സീസൺ 5 ൽ വലിയ ചർച്ചകൾക്ക് വഴി തുറന്ന ഒരു വിഷയമായിരുന്നു അനിയൻ മിഥുന്റെ കഥ. ഇന്ത്യൻ ആർമിയിൽ തനിക്കൊരു കാമുകി ഉണ്ടെന്ന കഥയാണ് മിഥുൻ ബിഗ് ബോസ് ഹൗസിനുള്ള…

ബിഗ് ബോസ് മലയാളം സീസൺ 5 ൽ വലിയ ചർച്ചകൾക്ക് വഴി തുറന്ന ഒരു വിഷയമായിരുന്നു അനിയൻ മിഥുന്റെ കഥ. ഇന്ത്യൻ ആർമിയിൽ തനിക്കൊരു കാമുകി ഉണ്ടെന്ന കഥയാണ് മിഥുൻ ബിഗ് ബോസ് ഹൗസിനുള്ള പറഞ്ഞത്. സംഭവം വലിയ വിവാദനകൾക്കാണ് തിരി കൊളുത്തിയത്. ഇപ്പോഴിതാ മിഥുൻ പങ്കുവെച്ച ഒരു വീഡിയോ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.

പ്രണയകഥ മിഥുന് പറഞ്ഞ് കൊടുത്തത് റിനോഷ് ആണെന്നുള്ള അഖില്‍ മാരാരുടെ പരാമര്‍ശത്തിനെതിരെയാണ് മിഥുന്‍ രംഗത്തെത്തിയിരിക്കുന്നത്. ”എല്ലാവര്‍ക്കും നമസ്‌കാരം. ഞാനൊരു വീഡിയോ കണ്ടു. റിനോഷാണ് എനിക്ക് കഥകളൊക്കെ പറഞ്ഞു തന്നതെന്ന് അഖിലേട്ടനൊക്കെ കിച്ചണില്‍ വച്ച് പറയുന്നത്. അഖിലേട്ടന് മാറിപ്പോയതാണ്. തെറ്റുപറ്റിയതാണ്. പാവങ്ങളാണ്. അവര്‍ക്കറിയില്ലല്ലോ.

അറിയാതെ പറഞ്ഞു പോയതാണ്. ഇതില്‍ റിനോഷ് ഒരു തരത്തിലും ഭാഗമല്ല. എന്റേത് മാത്രമാണ് ഉത്തരവാദിത്തം. ഞാനത് സോറി പറഞ്ഞ് തീര്‍ത്തതാണ്. എല്ലാം മത്സരാര്‍ത്ഥികളുടേയും മുന്നില്‍ വച്ച്, ബിഗ് ബോസിന് ഉള്ളില്‍ വച്ചു തന്നെ തീര്‍ത്തതാണ്” എന്നായിരുന്നു മിഥുന്‍ വീഡിയോയിലൂടെ പറഞ്ഞത്. ബിഗ് ബോസ് മലയാളം സീസൺ 5 ഫിനാലെയിലേക്ക് കടക്കുന്ന വേളയിലാണ് അനിയന്റെ ഈ ഒരു വീഡിയോ വൈറലായി മാറിയിരിക്കുന്നത്.