‘നിങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.’ പുതിയ ചിത്രത്തെ കുറിച്ച് അഞ്ജലി മേനോന്‍

കഴിഞ്ഞ ദിവസം കുറച്ചു നടിമാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ് ആണെന്നുള്ള ചിത്രം പങ്കുവെച്ചിരുന്നു. ആരാധകര്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് ഇതൊരു സിനിമാ പ്രമോഷനാണെന്ന് തിരിച്ചറിഞ്ഞു. പാര്‍വതി തിരുവോത്തും നിത്യ മേനനും സയനോരയും…

കഴിഞ്ഞ ദിവസം കുറച്ചു നടിമാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ് ആണെന്നുള്ള ചിത്രം പങ്കുവെച്ചിരുന്നു. ആരാധകര്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് ഇതൊരു സിനിമാ പ്രമോഷനാണെന്ന് തിരിച്ചറിഞ്ഞു. പാര്‍വതി തിരുവോത്തും നിത്യ മേനനും സയനോരയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ‘പ്രഗ്‌നന്‍സി ടെസ്റ്റ് പോസിറ്റീവ്’ പോസ്റ്റ് വളരെയധികം വൈറലായിരുന്നു. ഇപ്പോഴിതാ ഇവരെ വെച്ച് ചിത്രമെടുക്കുകയാണെന്ന് വെളിപ്പെടുത്തി സംവിധായക അഞ്ജലി മേനോനും രംഗത്തെത്തിയിരിക്കുകയാണ്. താന്‍ സംവിധാനം ചെയ്യുന്ന ‘വണ്ടര്‍ വുമണ്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് താരങ്ങള്‍ ഈ പോസ്റ്റ് പങ്കുവച്ചതെന്ന് അഞ്ജലി മേനോന്‍ പറഞ്ഞു. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം സോണി ലൈവിലാണ് റിലീസ് ചെയ്യുന്നതെന്നും പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)

”ഞാനിപ്പോള്‍ വന്നിരിക്കുന്നത് ഒരു സന്തോഷവാര്‍ത്ത പറയുവാന്‍ വേണ്ടിയാണ്. എന്തായാലും അത് ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വാര്‍ത്തയല്ല. അതിനെക്കുറിച്ച് ഈ സിനിമയില്‍ അഭിനയിക്കുന്ന ഞങ്ങളുടെ താരങ്ങളില്‍ നിന്നും കേട്ടുകാണും. അതെ ഞങ്ങളുടെ പുതിയ സിനിമയെക്കുറിച്ച് പറയാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. പുതിയ ചിത്രം റിലീസിന് തയാറെടുക്കുന്നു എന്ന് സന്തോഷപൂര്‍വം അറിയിക്കുകയാണ്. വണ്ടര്‍ വുമണ്‍ എന്നാണു ചിത്രത്തിന്റെ പേര്. മികച്ച അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഒത്തുചേര്‍ന്നുള്ള വളരെ രസകരമായ യാത്രയായിരുന്നു ഈ സിനിമ. നിര്‍മാതാക്കളായ ആര്‍എസ്വിപി സിനിമാസും ഫ്‌ലയിങ് യൂണികോണ്‍ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് വണ്ടര്‍ വുമണ്‍ നിങ്ങളിലേക്ക് എത്തിക്കുന്നത്. സോണി ലിവിലൂടെ ഒടിടി റിലീസായാണ് ചിത്രമെത്തുന്നത്.

 

View this post on Instagram

 

A post shared by Anjali Menon (@anjalimenonfilms)

നദിയ മൊയ്തു, നിത്യ മേനന്‍, പാര്‍വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയ വണ്ടര്‍ വുമണ്‍സ് ആണ് ചിത്രത്തിലെ താരങ്ങള്‍. വളരെ കഴിവുള്ള ഒരുനിര സപ്പോര്‍ട്ടിങ് താരങ്ങളുമുണ്ട്. ഈ സിനിമ ഇംഗ്ലിഷിലാണ് നിര്‍മിച്ചിരിക്കുന്നത്. നിരവധി ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. അവര്‍ക്കെല്ലാം ഒരുപോലെ കാണാന്‍ വേണ്ടിയാണ് ചിത്രം ഇംഗ്ലിഷില്‍ എത്തിക്കുന്നത്. ചിത്രത്തെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായം അറിയാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്‌ക്രീനില്‍ ഇതുവരെ കാണാത്തതും എന്നാല്‍ ഉറപ്പായും അഡ്രസ് ചെയ്യേണ്ടതുമായ ചില കാര്യങ്ങളാണ് വണ്ടര്‍ വുമണില്‍ ഞങ്ങള്‍ പറയുന്നത്. നിങ്ങളുടെ പ്രതികരണത്തിനായി ഞങ്ങള്‍ ഓരോരുത്തരും കാത്തിരിക്കുകയാണെന്നും അഞ്ജലി പറയുന്നു.

 

View this post on Instagram

 

A post shared by Sayanora Philip (@sayanoraphilip)