സിനിമയിൽ പുതുതായി വരുന്നവർക്കാണ് ജാഡ! അല്ലാതെ ലാലേട്ടനും, മമ്മൂക്കയ്ക്കുമല്ല, കാരണം വെളിപ്പെടുത്തി അഞ്ചു അരവിന്ദ്

Published by
Suji

ഇപ്പോൾ സിനിമയിൽ എത്തുന്ന പുതുമുഖങ്ങൾ ലാലേട്ടനെയും, മമ്മൂക്കയെയും കണ്ടുപഠിക്കണം നടി അഞ്ചു അരവിന്ദ് പറയുന്നു, ഇപ്പോൾ  സിനിമയിൽ പുതുതായി എത്തുന്നവരാണ് ജാഡ കൂടുതൽ കാണിക്കുന്നത്, ഒരു സിനിമയിൽ എത്തപ്പെട്ടു കഴിഞ്ഞാൽ പിന്നെ അവരാണ് സ്റ്റാറുകൾ, അവർ ലാലേട്ടനെയും, രജനി സാറിനെയും, മമ്മൂക്കയെയും കണ്ടുപഠിക്കണം, അങ്ങനെ ഞാൻ പറയാൻ കാരണമുണ്ട് അഞ്ചു പറയുന്നു, മമ്മൂക്കയോടൊപ്പം അഴകിയ രാവണൻ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ പെരുമാറ്റം ഞാൻ ശ്രെദ്ധിച്ചതാണ്.

അതിൽ ഞാനും വിനീത്കുമാറും ഞങ്ങൾ എവിടെ എങ്കിലും മാറിയിരിക്കും, ഒരിക്കൽ അത് മമ്മൂക്ക ശ്രെദ്ധിച്ചു , അദ്ദേഹം ഉടൻ ഞങ്ങൾ ഇരിക്കുന്നിടത്തേക്കു വന്നിരുന്നു, അത്രയും സിംപിൾ ആയ വ്യക്തിയാണ് അദ്ദേഹം, അതുപോലെയാണ് ലാലേട്ടനും, അദ്ദേഹത്തിന്റെ കൂടെ നരൻ യെന്ന സിനിമ മാത്രമേ ചെയ്യ്തിട്ടുള്ളൂ, എന്നാൽ അമ്മയുടെ മീറ്റിങ്ങിൽ പോയാൽ അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാനോ, വീഡിയോ എടുക്കാനോ അദ്ദേഹം സമ്മതിക്കും, അദ്ദേഹത്തിന് ഒരു ജാഡയും ഞങ്ങൾ കണ്ടിട്ടില്ല, അതുപോലെ രജനി സാർ

രജനി സാറിന്റെ സിനിമയിൽ തനിക്കൊരു ഓഫർ വന്നിരുന്നു, അന്ന് ദീപാവലി സമയത്തെ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാൻ പോയി അന്ന് അദ്ദേഹത്തിന്റെ സിംപിൾ സിറ്റി ഞാൻ കണ്ടതാണ്, വീട്ടിൽ ചെന്ന ഞങ്ങളെ അദ്ദേഹം തന്റെ കുടുബാംഗങ്ങളെ പരിചയപ്പെടുത്തി തരുകയും, വളരെ ലളിതമായി സംസാരിക്കുകയും, ഈ സിനിമ നന്നായി ചെയ്യണമെന്നും പറഞ്ഞു, അതെ സമയം ഇപ്പോളത്തെ പുതിയ താരങ്ങൾ ഒരു സിനിമ അഭിനയിച്ചു കഴിഞ്ഞാൽ എന്താ ജാഡ അവർ ഈ നടന്മാരെ കണ്ടുപഠിക്കണം അഞ്ചു പറയുന്നു.