അമ്മയില്‍ പുരുഷാധിപത്യമില്ല! അര്‍ഹതയുള്ളവര്‍ക്ക് അമ്മ പ്രസിഡന്റ് വരെ ആകാം- അന്‍സിബ ഹസന്‍

അര്‍ഹതയുണ്ടെങ്കില്‍ വനിതകള്‍ക്ക് താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് വരെ ആകാന്‍ കഴിയുമെന്ന് ‘അമ്മ’ പ്രവര്‍ത്തക സമിതി അംഗമായ അന്‍സിബ ഹസന്‍. ‘അമ്മ’യില്‍ ആണ്‍ കോയ്മയില്ലെന്നും അന്‍സിബ റിയാദില്‍ പറഞ്ഞു. അമ്മ സംഘടനയില്‍ പുരുഷാധിപത്യമില്ല. ഭാരവാഹികളെ…

അര്‍ഹതയുണ്ടെങ്കില്‍ വനിതകള്‍ക്ക് താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് വരെ ആകാന്‍ കഴിയുമെന്ന് ‘അമ്മ’ പ്രവര്‍ത്തക സമിതി അംഗമായ അന്‍സിബ ഹസന്‍. ‘അമ്മ’യില്‍ ആണ്‍ കോയ്മയില്ലെന്നും അന്‍സിബ റിയാദില്‍ പറഞ്ഞു.

അമ്മ സംഘടനയില്‍ പുരുഷാധിപത്യമില്ല. ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യ രീതിയിലാണ്. ശ്വേതാ മേനോന്‍ വൈസ് പ്രസിഡന്റായി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആശാ ശരതും മത്സരിച്ചിരുന്നു.

പ്രസിഡന്റ് സ്ഥാനത്തേക്കും വനിതകള്‍ക്ക് മത്സരിക്കാന്‍ അവസരം ഉണ്ട്. അര്‍ഹതയുണ്ടെങ്കില്‍ വനിതകളെയും പ്രസിഡന്റായി തെരഞ്ഞെടുക്കുമെന്നും അന്‍സിബ പറഞ്ഞു.

അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ താന്‍ സംതൃപ്തയാണ്. ഡബ്ല്യുസിസി തന്നെ ക്ഷണിച്ചിട്ടില്ല. ഡബ്ല്യുസിസിയെ തള്ളാനും കൊള്ളാനും ഒരുക്കമല്ല. സംഘടനകളില്‍ മാത്രമല്ല ലോകം മുഴുവന്‍ പുരുഷാധിപത്യം ഉണ്ടായിരുന്നു. എന്നാല്‍ അതിനൊക്കെ മാറ്റം വന്നിട്ടുണ്ടെന്നും താരം പറഞ്ഞു.