Film News

ഇതേ ദിവസം ഒരു അച്ഛനും അമ്മയും ജനിച്ചു…! മകളെ ചേര്‍ത്തു നിര്‍ത്തി സിജു വില്‍സണ്‍..!

ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ അഭിനയ കലയില്‍ തന്റെ മികവ് തെളിയിച്ച കലാകാരനാണ് സിജു വില്‍സണ്‍. നടന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ള സിജുവിന്റെ പുതിയോ സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ മകളുടെ ജന്മദിനം. ഇത് ആഘോഷമാക്കി മാറ്റിയ താരത്തിന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളും ഫോട്ടോകളുമാണ് ശ്രദ്ധ നേടുന്നത്. മകളുടെ പിറന്നാള്‍ ദിനത്തില്‍ സിജു തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ച വാക്കുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഒരു അച്ഛനും അമ്മയും ഇവിടെ ജനിച്ചു എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം മകളെ കുറിച്ച് എഴുതിയ വാക്കുകള്‍ ആരംഭിച്ചത്. ഒരു അനുഗ്രഹമായാണ് മകള്‍ ജീവിതത്തിലേക്ക് എത്തിയത്. അന്നാണ് ജീവിതത്തിന് ഒരു അര്‍ത്ഥം ഉണ്ടായത്. നിന്റെ വരവ് ജീവിതത്തെ കൂടുതല്‍ മനോഹരമായും അര്‍ഥപൂര്‍ണവുമാക്കിയെന്നാണ് അദ്ദേഹം കുറിയ്ക്കുന്നത്. മകളുടെ ആദ്യത്തെ പിറന്നാളാണ് ഇവര്‍ ആഘോഷിക്കുന്നത്.

നിന്നോടൊപ്പമുള്ള ഞങ്ങളുടെ ആദ്യ വര്‍ഷം ഏറ്റവും സവിശേഷമായ ഒന്നായിരുന്നെന്നും അതിന്റെ ഓരോ നിമിഷവും ഞങ്ങള്‍ ഇഷ്ടപ്പെട്ടുവെന്നും സിജു വില്‍സണ്‍ കുറിയ്ക്കുന്നു. ഹൃദയം തൊടുന്ന ഈ കുറിപ്പിനൊപ്പം മകളെ താന്‍ ഏറ്റുവാങ്ങുന്നത് മുതലുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

താരകുടുംബത്തിന്റെ ഈ വിശേഷങ്ങളും ഫോട്ടോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മെഹെര്‍ എന്നാണ് താരപുത്രിയുടെ പേര്.. നിനക്കൊപ്പം എന്നും ഞങ്ങളുണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് ഈ കുറിപ്പ് അദ്ദേഹം അവസാനിപ്പിച്ചത്.

Trending

To Top