അനു ഇമ്മാനുവൽ വിവാഹിതയാകുന്നു, വരൻ യുവ സംവിധായകൻ

ബാലതാരമായി എത്തി സ്വപ്‌നസഞ്ചാരി എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച നടിയാണ് അനു ഇമ്മാനുവല്‍. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാമിന്റെ മകളുടെ വേഷത്തിലായിരുന്നു നടി എത്തിയിരുന്നത്. തുടര്‍ന്ന് ഒരിടവേളയ്ക്കു ശേഷം നിവിന്‍ പോളിയുടെ നായികയായി…

ബാലതാരമായി എത്തി സ്വപ്‌നസഞ്ചാരി എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച നടിയാണ് അനു ഇമ്മാനുവല്‍. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാമിന്റെ മകളുടെ വേഷത്തിലായിരുന്നു നടി എത്തിയിരുന്നത്. തുടര്‍ന്ന് ഒരിടവേളയ്ക്കു ശേഷം നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹിറോ ബിജു എന്ന ചിത്രത്തിലൂടെ നടി തിരിച്ചെത്തിയിരുന്നു. ആക്ഷന്‍ ഹിറോ ബിജുവിന് ശേഷം തെലുങ്ക് ചിത്രങ്ങളിലായിരുന്നു നടി കൂടുതലായും അഭിനയിച്ചിരുന്നത്.തെലുങ്കില്‍ സൂപ്പര്‍താരങ്ങളുടെയല്ലാം നായികയായി അനു ഇമ്മാനുവല്‍ എത്തിയിരുന്നു.

അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്താണ് നടി തെലുങ്കില്‍ തിളങ്ങിയിരുന്നത്. തെലുങ്കില്‍ അണിയറയില്‍ ഒരുങ്ങുന്ന മിക്ക ചിത്രങ്ങളിലും അനു തന്നെയാണ് നായികാ വേഷത്തിലെത്തുന്നത്. നാനി നായകനായി എത്തിയ മഞ്ജു എന്ന ചിത്രത്തിലൂടെയാണ് അനു ഇമ്മാനുവല്‍ തെലുങ്കില്‍ തുടക്കം കുറിച്ചത്. അല്ലു അര്‍ജ്ജുന്‍ നായകനായി എത്തിയ നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ എന്ന ചിത്രത്തിലുള്‍പ്പടെ അഭിനയിച്ചതോടെ അനു തെലുങ്കിന് സ്വന്തമായി. നമ്മ വീട്ട് പിള്ളെ എന്ന ശിവകാര്‍ത്തികേയന്‍ ചിത്രത്തിലൂടെ അനു ഇമ്മാനുവല്‍ ഇപ്പോള്‍ തമിഴര്‍ക്കും പ്രിയങ്കരിയാണ്. ചിത്രത്തിലെ ‘ഗുമ്മുറ് ടപ്പറ്’ എന്ന തുടങ്ങുന്ന ഗാനരംഗം നടിയ്ക്ക് നേടിക്കൊടുത്ത മൈലേജ് കുറച്ചൊന്നുമല്ല.

ഇപ്പോൾ താരത്തിനെ കുറിച്ച് ചൂടുള്ള വാർത്തകളാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരം അഭിനയിച്ച ഓക്‌സിജൻ എന്ന   ചിത്രത്തിന്റെ സംവിധായകനുമായി അനു ഇപ്പോൾ പ്രണയത്തിലാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഉടനൻ തന്നെ ഇവർ വിവാഹിതരാകുമെന്നു തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇരുവരും കഴിഞ്ഞ കുറേ വർഷങ്ങളായി സൗഹൃദത്തിലായിരുന്നു എന്നും പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി എന്നുമാണ് ഇപ്പോൾ പരക്കെ പറയപ്പെടുന്ന സംസാരം.പ്രമുഖ നിർമ്മാതാവ് എഎ രത്‌നത്തിന്റെ മകനാണ് ഈ യുവാവ്. ജ്യോതി കൃഷ്ണ എന്നാണ് ഇയാളുടെ പേര്.

ഗ്ലാമറസായി എത്തുന്നതിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടിവരുന്ന താരം കൂടിയാണ് അനു. സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്ന വിമർശനങ്ങളെ താരം തന്നെ തുറന്നു പറഞ്ഞിരുന്നു, മറ്റു താരങ്ങളെ പോലെ താൻ സോഷ്യൽ മീഡിയയിൽ സജീവമല്ല. ദിവസവും പോസ്റ്റ് ചെയ്യാറില്ല. അതിനാൽ തന്നെ ഫോളോവേഴ്സിന് എന്നെ മിസ് ചെയ്യാറുമില്ല. കൂടാതെ സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്ന കമന്റുകളൊന്നും അധികം ശ്രദ്ധിക്കാറില്ല. ഗ്ലാമസായി വന്നാൽ കുറ്റമാണ്. എ​​​ന്തി​​​നാ​​​ണ് ​​​ഇ​​​ത്ര​​​ ​​​ഗ്ളാ​​​മ​​​റ​​​സ് ​​​എ​​​ന്നു​​​ ​​​കേ​​​ൾ​​​ക്കേ​​​ണ്ടി​​​ ​​​വ​​​രും. വിമർശനങ്ങളെ ഗൗരവമായി കണ്ടാലും കുറ്റമാണെന്ന് അഭിമുഖത്തിൽ അനു പറഞ്ഞിരുന്നു