ആളുകൾ പലതും പറഞ്ഞ് തുടങ്ങിയിരുന്നു, എനിക്ക് അതൊന്നും കേട്ട് സഹിക്കാൻ പറ്റിയില്ല

കുറച്ച് നാളുകൾക്ക് മുൻപ് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം ആയിരുന്നു അമ്പിളി ആദിത്യൻ ഡിവോഴ്സ്, വളരെ നല്ല രീതിയിൽ പോയി കൊണ്ടിരുന്ന ബന്ധം ആയിരുന്നു അമ്പിളിയുടെയും ആദിത്യന്റെയും, എന്നാൽ അധികം വൈകാതെ ഇരുവരും…

കുറച്ച് നാളുകൾക്ക് മുൻപ് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം ആയിരുന്നു അമ്പിളി ആദിത്യൻ ഡിവോഴ്സ്, വളരെ നല്ല രീതിയിൽ പോയി കൊണ്ടിരുന്ന ബന്ധം ആയിരുന്നു അമ്പിളിയുടെയും ആദിത്യന്റെയും, എന്നാൽ അധികം വൈകാതെ ഇരുവരും വിവാഹ മോചിതരായി, ആദിത്യന് അന്യ സ്ത്രീയുമായി ബന്ധം ഉണ്ടെന്നായിരുന്നു അമ്പിളി പറഞ്ഞത്, ഇതിനെ തുടര്ന്നാണ് ഇരുവര്ക്കും ഇടയിൽ പ്രശനങ്ങൾ ആരംഭിച്ച് തുടങ്ങിയത്,  പിന്നാലെ അമ്പിളി ആദിത്യന് എതിരെ കേസ് കൊടുക്കുകയും ചെയ്തു, ഇപ്പോൾ ആദിത്യന് ജാമ്യം അനുവദിച്ച് നല്കിയിരിക്കുകയാണ് കോടതി, ആ സമയത്ത് നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിൽ കൂടി അമ്പിളി തനിക്ക് സംഭവിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു, എന്നാൽ അതിനു ശേഷം അനു ഇവരുടെ കാര്യത്തിൽ അധികം ഇടപെട്ടിരുന്നില്ല, അത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് താരം.

അമ്പിളിയെയും കുടുംബത്തെയും എനിക്ക് നേരത്തെ അറിയാവുന്നതാണ്. അമ്പിളിയുടെ അച്ഛനുമായിട്ടെല്ലാം നല്ല ബന്ധമുണ്ട്. ഈ പ്രശ്‌നം കേട്ട് അറിഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി. അപ്പോള്‍ തന്നെ ഞാന്‍ അവളെ വിളിച്ചു. ഞാന്‍ മറ്റൊരു ഷൂട്ട് കഴിഞ്ഞ് വരുന്ന സമയമായിരുന്നു. ഒന്ന് നേരില്‍ കാണാം എന്ന് കരുതി കയറിയതാണ് അവളുടെ വീട്ടില്‍. സംസാരിച്ചപ്പോള്‍, നിനക്ക് ഇക്കാര്യങ്ങള്‍ ഞങ്ങളുടെ ചാനലിനോട് പറയാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ ഓകെ പറഞ്ഞു. അപ്പോള്‍ തന്നെ ഷൂട്ട് ചെയ്യുകയായിരുന്നു, അതിനു ശേഷവും ഞങ്ങൾ സംസാരിച്ചരുന്നു,

എന്നാൽ അതൊന്നും ഞാൻ ഷൂട്ട് ചെയ്യുകയോ ചാനലിൽ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്തിരുന്നില്ല. അതിനു ഒരു കാരണം ഉണ്ട്, അമ്പിളിയുടെ വീഡിയോ എന്റെ ചാനലിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ ഞാൻ അമ്പിളിയെ വെച്ച് ചാനൽ റേറ്റ് കൂട്ടുകയാണ് എന്നാണ് പലരും പറഞ്ഞത്, ഇത് എനിക്ക് വല്ലാത്ത വിഷമം ഉണ്ടാക്കി, അത് കൊണ്ടാണ് ഞങ്ങൾ പിന്നീട് സംസാരിച്ചത് ഒന്നും എന്റെ ചാനൽ വഴി പുറത്ത് വിടാഞ്ഞത് എന്നാണ് താരം പറയുന്നത്.  അമ്പിളിയുമായി പ്രശ്‌നം ഉണ്ടായതിനു പിന്നാലെ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു, ഇതിനു പിന്നലായാണ് അമ്പിളി ആദിത്യനെതിരെ ഗാർഹിക പീഡനത്തിന് കേസ് കൊടുത്തത്