നടൻ രാം പൊത്തിനേനിയും അനുപമയും വിവാഹിതരാകുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങൾ; പ്രതികരിച്ച് നടിയുടെ അമ്മ

പ്രേമത്തിലെ മേരിയായി വന്ന് മലയാളികളുടെ മനം കവർന്ന താരമാണ് അനുപമ പരമേശ്വരൻ. ഇപ്പോൾ തെലുങ്ക് സിനിമയിലെ സജീവമാണ് താരം. അനുപമ പരമേശ്വരനും നടൻ രാം പൊത്തിനേനിയും വിവാഹിതരാകാൻ പോവുകയാണ് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട്…

പ്രേമത്തിലെ മേരിയായി വന്ന് മലയാളികളുടെ മനം കവർന്ന താരമാണ് അനുപമ പരമേശ്വരൻ. ഇപ്പോൾ തെലുങ്ക് സിനിമയിലെ സജീവമാണ് താരം. അനുപമ പരമേശ്വരനും നടൻ രാം പൊത്തിനേനിയും വിവാഹിതരാകാൻ പോവുകയാണ് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ പ്രചാരണം തെറ്റാണെന്ന് അനുപമ പരമേശ്വരന്റെ അമ്മ സുനിത വ്യക്തമാക്കി. അനുപമയും രാം പൊത്തിനേനിയും പ്രണയത്തിലാണെന്നായിരുന്നു തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോർട്ട്. തുടർന്ന് വിവാഹിതരാകാൻ കുടുംബത്തിന്റെ അനുമതി തേടിയെന്നും വാർത്തകളിൽ പറഞ്ഞിരുന്നു.

അങ്ങനെയൊരു സംഭവം തന്നെ ഇല്ലെന്നാണ് അമ്മയുടെ പ്രതികരണം. അതേസമയം, ബട്ടർഫ്ലൈ സിനിമയാണ് അനുപമ പരമേശ്വരന്റേതായി ഒടുവിൽ പ്രദർശനത്തിന് എത്തിയത്. ഘന്ത സതീഷ് ബാബുവായിരുന്നു സംവിധാനം. ഛായാഗ്രാഹണം നിർവഹിച്ചത് സമീർ റെഡ്ഡിയാണ്. നിഹൽ, ഭൂമിക ചൗള എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയപ്പോൾ ഗാനരചയിതാവ് അനന്ത ശ്രീരാമായിരുന്നു.

അനുപമ പരമേശ്വരന്റെ ബട്ടർഫ്ലൈയുടെ സംഗീതം അർവിസാണ് ഒരുക്കിയിരുന്നത്. കെ എസ് ചിത്രയ്‍ക്ക് പുറമേ ചിത്രത്തിൽ അനുപമ പരമേശ്വരനും ഒരു ഗാനം ആലപിച്ചിരിക്കുന്നു. സൗണ്ട് ഇഫക്റ്റ്സ് എതിരാജ്. കലാസംവിധാനം വിജയ് മക്കേന, ഡബ്ബിംഗ് എൻജിനീയർ പപ്പു, പിആർഒ വംശി, വിഷ്യൽ ഇഫക്റ്റ്സ് പ്രദീപ്, കോസ്റ്റ്യൂം ഡിസൈനർ ഹർഷിത രവുരി എന്നിവരായിരുന്നു അനുപമ നായികയായ ബട്ടർഫ്ലൈ ചിത്രത്തിന്റെ മറ്റ് പ്രവർത്തകർ.