നീല സാരിയില്‍ അതിസുന്ദരിയായി അനുപമ പരമേശ്വരന്‍; ചിത്രങ്ങള്‍ വൈറല്‍

പ്രേമമെന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരമാണ് അനുപമ പരമേശ്വരന്‍. മേരിയെന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ അനുപമ അവതരിപ്പിച്ചത്. വിടര്‍ന്ന കണ്ണുകളുള്ള ആ ചുരുളന്‍ മുടിക്കാരി മലയാളികളുടെ മനസില്‍ വളരെ വേഗം ഇടംനേടി. പിന്നീട്…

പ്രേമമെന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരമാണ് അനുപമ പരമേശ്വരന്‍. മേരിയെന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ അനുപമ അവതരിപ്പിച്ചത്. വിടര്‍ന്ന കണ്ണുകളുള്ള ആ ചുരുളന്‍ മുടിക്കാരി മലയാളികളുടെ മനസില്‍ വളരെ വേഗം ഇടംനേടി. പിന്നീട് മലയാളത്തിനൊപ്പം തന്നെ താരം തെലുങ്കിലേക്കും ചേക്കേറി. തെലുങ്ക് സിനിമകളിലൂടെയാണ് അനുപമ പരമേശ്വരന്‍ തിളങ്ങിയത്.

മലയാളത്തില്‍ വളരെക്കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അനുപമ അഭിനയിച്ചിട്ടുള്ളൂ. ജോമോന്റെ സുവിശേഷങ്ങള്‍, മണിയറയിലെ അശോകന്‍ എന്നീ ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പ് എന്ന ചിത്രത്തിലും അനുപമ അതിഥി വേഷത്തിലെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം. ഇപ്പോഴിതാ അനുപമയുടെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സാരിയണിഞ്ഞുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നീല സാരിയില്‍ അതീവ സുന്ദരിയായാണ് അനുപമ എത്തിയിരിക്കുന്നത്. ചുരുളന്‍ മുടി പിന്നിയിട്ട് വട്ടപ്പൊട്ടും തൊട്ടാണ് താരം ചിത്രങ്ങളിലുള്ളത്. നീല സാരിയണിഞ്ഞപ്പോള്‍ അനുപമയുടെ സൗന്ദര്യം ഇരട്ടിച്ചുവെന്നായിരുന്നു പുതിയ ഫോട്ടോകള്‍ക്ക് ആരാധകര്‍ നല്‍കുന്ന കമന്റ്. മുന്‍പും സാരിയണിഞ്ഞുള്ള ചിത്രങ്ങള്‍ അനുപമ പങ്കുവെച്ചിരുന്നു.