മുടിയില്ലാത്ത ഞാൻ സലൂണിനെ കുറിച്ച് എന്ത് പറയാനാണ് മോഹൻലാൽ !!

മലയാള സിനിമയിലെ ഏവരുടെയും പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. ഇന്നിപ്പോൾ Biguine സലൂൺ ഉൽഘാടനം ചെയ്യാൻ എത്തിയപ്പോൾ മോഹനലാൽ സംസാരിച്ച വാക്കുകളാണ് മോഹനലാൽ ആരധകർ ഏറ്റെടുത്തിരിക്കുന്നത്, ജിസിപി ഒരു ഗ്ലോബൽ ബ്രാൻഡ് ആണ്, ഇന്ത്യയിൽ മുംബൈ,…

മലയാള സിനിമയിലെ ഏവരുടെയും പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. ഇന്നിപ്പോൾ Biguine സലൂൺ ഉൽഘാടനം ചെയ്യാൻ എത്തിയപ്പോൾ മോഹനലാൽ സംസാരിച്ച വാക്കുകളാണ് മോഹനലാൽ ആരധകർ ഏറ്റെടുത്തിരിക്കുന്നത്, ജിസിപി ഒരു ഗ്ലോബൽ ബ്രാൻഡ് ആണ്, ഇന്ത്യയിൽ മുംബൈ, പൂനെ, ബാംഗ്ലൂർ എന്നിവടങ്ങലിനാണ് ഇതുവരെ ഈ സ്ഥാപനം ഉണ്ടായിരുന്നത്, കൂടാതെ ഇപ്പോൾ കേരളത്തിലും വന്നിരിക്കുകയാണ്. സലൂൺ എന്നൊരു കോൺസെപ്റ്റിൽ ഒരുപാട് വ്യത്യസ്തതകൾ പുലർത്തുന്ന ഒരു സ്ഥാപനമാണ് ഇത്. മോഹൻലാലിൻറെ അടുത്ത സുഹൃത്ത് കൂടിയായ സമീർ എന്ന വ്യക്തിയാണ് ഈ സ്ഥാപനം തുടങ്ങിയിരിക്കുന്നത്.

ഞാൻ എന്റെ പുതിയ സിനിമക്കായി തല ഷേവ് ചെയ്തിരിക്കുന്നതിനാൽ മുടിയെക്കുറിച്ച് എനിക്ക് അധികം ഒന്നും പറയാൻ പറ്റില്ല എന്നാണ് സലൂൺ ഉൽഘാടനത്തിന് ശേഷം മോഹൻലാൽ പറഞ്ഞത്. മോഹൻലാലിൻറെ കന്നി സംവിധാന സംരംഭമായ ‘ബറോസിന്റെ’ ചിത്രീകരണത്തിനായാണ് താരമിപ്പോൾ തല ഷേവ് ചെയ്ത ലുക്ക് സ്വീകരിച്ചിരിക്കുന്നത്. ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും പ്രേക്ഷകരും. മോഹനലാലിന്റെ ആദ്യ സംവിധാന ചിത്രം എന്ന നിലയിൽ ഈ സിനിമയുടെ ടീസറും മറ്റും വളരെയധികം ശ്രദ്ധയാർജ്ജിച്ചിരുന്നു.