അന്ന് ഇന്റർവ്യൂ എടുക്കാൻ വന്നവരുടെ മുന്നിൽ എന്റെ അച്ഛൻ പൊട്ടിക്കരഞ്ഞു

നിരവധി ആരാധകർ ഉള്ള നായികയാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലേസ് എന്ന ചിത്രത്തിൽ കൂടിയാണ് അനുശ്രീ മലയാള സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി അവസരങ്ങൾ ആണ് താരത്തിന് ലഭിച്ചത്.…

നിരവധി ആരാധകർ ഉള്ള നായികയാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലേസ് എന്ന ചിത്രത്തിൽ കൂടിയാണ് അനുശ്രീ മലയാള സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി അവസരങ്ങൾ ആണ് താരത്തിന് ലഭിച്ചത്. വളരെ പെട്ടന്ന് തന്നെ അനുശ്രീ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഒരിക്കൽ അനുശ്രീ സിനിമയിലേക്ക് വന്നതിനെ കുറിച്ച് ലാൽ ജോസ് പറഞ്ഞിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന പശുക്കളെ വിറ്റിട്ടാണ് അനുശ്രീയും അമ്മയും ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി ദുബായിലേക്ക് വന്നത് എന്ന്. ഇപ്പോഴിതാ ഈ വിഷയത്തിൽ അനുശ്രീ തൻറെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

അനുശ്രീയുടെ വാക്കുകൾഇങ്ങനെ , ലാൽ ജോസ് സാർ എന്നെ പറ്റി പറഞ്ഞത് കേട്ട് എത്ര തവണ എന്റെ കണ്ണ് നിറഞ്ഞു എന്ന് എനിക്ക് അറിയില്ല. സാർ പറഞ്ഞത് ശരിയാണ്. ഞാൻ അന്ന് ആ പരുപാടിയിൽ പങ്കെടുക്കാൻ ചെന്നത് ഒരു ഹവായ് ചെരുപ്പ് ഇട്ടു കൊണ്ടാണ്. അന്ന് അവിടെ ചെന്ന് മത്സരിക്കാൻ എത്തിയ മറ്റു കുട്ടികളെ കണ്ടപ്പോൾ എനിക്ക് അവിടെ നില്ക്കാൻ പോലുമുള്ള യോഗ്യത ഉണ്ടെന്നു തോന്നിയില്ല. തിരിച്ച് പോകാൻ ഒരുങ്ങിയ ഞാൻ വീണ്ടും ആ മത്സരത്തിൽ പങ്കെടുക്കുമായിരുന്നു. എന്തോ ദൈവഭാഗ്യം പോലെ എനിക്ക് ആ മത്സരത്തിൽ വിജയിക്കാൻകഴിഞ്ഞു . അതോടെ ലാൽ ജോസ് സാറിന്റെ ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരവും ലഭിച്ചു. എന്റെ നാട് വിട്ട് പുറത്തോട്ട് പോയിട്ടില്ലാത്ത ഞാൻ ദുബായ് പോകാൻ പാസ് പോർട്ട് എടുത്ത്.

എന്റെ അത്ര തന്നെ അറിവില്ലാത്ത അമ്മയും എനിക്കൊപ്പം ദുബായിക്ക് വരാൻ പാസ്പോർട്ട് എടുത്ത്. വീട്ടിൽ നോക്കാൻ ആരുമില്ലാത്തത് കൊണ്ട് ഞങ്ങളുടെ പശുക്കളെ വിറ്റിട്ടാണ് ഞങ്ങൾ ദുബായിൽ പോയത്. എന്നാൽ അവിടെ നിന്ന് തിരിച്ച് വന്ന എന്നെയും അമ്മയെയും കുറിച്ച് നാട്ടിൽ പല കഥകളും പ്രചരിച്ചു. അന്ന് ഞാൻ കരഞ്ഞ കരച്ചിൽ അതിനു മുൻപോ പിന്പോ ഞാൻ പറഞ്ഞിട്ടില്ല. അത്രയേറെ അപമാനമാണ് ഞങ്ങൾക്ക് ഉണ്ടായത്. ഒടുവിൽ എന്നെ ഇന്റർവ്യൂ ചെയ്യാൻ വന്ന മാധ്യമ പ്രവർത്തകരുടെ മുന്നിൽ എന്റെ അച്ഛൻ പൊട്ടി കരയുന്നത് കണ്ടപ്പോൾ ആണ് ഞങ്ങളെ കുറിച്ച് നാട്ടിൽ പ്രചരിച്ച കഥകൾ അച്ഛനെ എത്രത്തോളം വേദനിപ്പിച്ചു എന്നു എനിക്ക് മനസ്സിലാകുന്നത്.