തങ്കമകനിൽ വെച്ചാണ് ഇരുവരും കൂടുതൽ അടുപ്പത്തിൽ ആകുന്നത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ധനുഷ്. തമിഴ് സിനിമയിൽ ആണ് താരം അഭിനയിക്കുന്നത് എങ്കിലും ഇങ്ങു കേരളത്തിലും താരത്തിന് നിരവധി ആരാധകർ ആണുള്ളത്. അത് കൊണ്ട്  തന്നെ ഒന്ന് രണ്ടു മലയാള സിനിമയിലും ധനുഷ്…

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ധനുഷ്. തമിഴ് സിനിമയിൽ ആണ് താരം അഭിനയിക്കുന്നത് എങ്കിലും ഇങ്ങു കേരളത്തിലും താരത്തിന് നിരവധി ആരാധകർ ആണുള്ളത്. അത് കൊണ്ട്  തന്നെ ഒന്ന് രണ്ടു മലയാള സിനിമയിലും ധനുഷ് ഗസ്റ്റ് റോളിൽ എത്തിയിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ചവയിൽ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകളും ആയിരുന്നു. എന്നാൽ പലപ്പോഴും വിവാദങ്ങളിൽ പെട്ടിരുന്ന താരമായിരുന്നു ധനുഷ്. പല നായികമാർക്ക് ഒപ്പവും ധനുഷിന്റെ പേര് ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അവ എല്ലാം തന്നെ വലിയ രീതിയിൽ ആരാധകരുടെ ഇടയിൽ ചർച്ചയാവുകയും ചെയ്‌തിരുന്നു. എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ് ധനുഷും ഐശ്വര്യയും വിവാഹമോചിതർ ആയത്.

ശ്രുതി ഹസ്സനോപ്പവും ധനുഷിന്റെ പേര് ചേർത്ത് ഗോസിപ്പുകൾ വന്നിരുന്നു. ധനുഷും ശ്രുതിയും ഒരുമിച്ച് അഭിനയിച്ച ത്രീ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരെയും കുറിച്ച് ഗോസിപ്പുകൾ വന്നത്. അത് കഴിഞ്ഞു ആയിരുന്നു ധനുഷിന്റേയും ഐശ്വര്യയുടെയും വിവാഹമോചനം.അതോടെ കൂടുതൽ ഗോസിപ്പുകൾ ആയിരുന്നു ഇരുവരുടെയും വിവാഹ മോചനത്തെ കുറിച്ച് പുറത്ത് വന്നത്. തൃഷയുമായും ധനുഷിന് ബന്ധമുണ്ട് എന്ന തരത്തിൽ ഉള്ള വാർത്തകളും വന്നിരുന്നു. ഇത് മാത്രമല്ല, അമല പോൾ വിവാഹമോചനം നേടാൻ കാരണം ധനുഷ് ആണെന്നും അമലയും ധനുഷും തമ്മിൽ തെറ്റായ ബന്ധം ഉണ്ടെന്നും നടിയുടെ വിവാഹ മോചന സമയത്ത് വാർത്തകൾ വന്നിരുന്നു.

ഇപ്പോഴിതാ സാമന്തയുടെ പേര് ചേർത്താണ് ധനുഷിനെ കുറിച്ചുള്ള വാർത്തകൾ വരുന്നത്. ബെയിൽവാൻ രംഗനാഥൻ എന്ന മാധ്യമപ്രവർത്തകൻ ആണ് ഈ വിഷയത്തിൽ പ്രതികരിച്ചത്. ധനുഷും സാമന്തയും തമ്മിൽ അടുപ്പത്തിൽ ആണെന്നും ഇരുവരും തങ്കമകൻ സിനിമയുടെ സെറ്റിൽ വെച്ചാണ് കൂടുതൽ അടുക്കുന്നത് എന്നും ഈ അടുപ്പം പതുക്കെ പ്രണയത്തിലേക്ക് മാറുകയായിരുന്നു എന്നുമാണ് ഇയാൾ പറഞ്ഞത്. ഇത് കാരണം ആണ് സാമന്ത വിവാഹമോചനം നേടിയതും ധനുഷ് വിവാഹ മോചനം നേടിയത് എന്നും ഇരുവരുടെയും പ്രണയം കാരണം ആണ് ഇവരുടെ പങ്കാളികൾ ഇവരെ വേണ്ടെന്ന് വെച്ചത് എന്നുമാണ് ഇയാൾ ഒരു യൂട്യൂബ് ചാനലിൽ പറയുന്നത്.