എനിക്ക് ഇഷ്ട്ടമുള്ള വസ്ത്രങ്ങൾ ഒന്നും ധരിക്കാൻ ഇവിടെ പറ്റില്ല

മിനിസ്‌ക്രീനിൽ നിരവധി ആരാധകരുള്ള താരമാണ് അനുശ്രീ. ടെലിവിഷൻ പരമ്പരകളിൽ കൂടിയാണ് താരം കൂടുതലും പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ബാലതാരമായി തന്നെ സീരിയലുകളിലേക്ക് എത്തിയ താരം വളരെ പെട്ടന്ന് ആണ് മുതിർന്ന കഥാപാത്രങ്ങളും കൈകാര്യം ചെയ്യാൻ…

മിനിസ്‌ക്രീനിൽ നിരവധി ആരാധകരുള്ള താരമാണ് അനുശ്രീ. ടെലിവിഷൻ പരമ്പരകളിൽ കൂടിയാണ് താരം കൂടുതലും പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ബാലതാരമായി തന്നെ സീരിയലുകളിലേക്ക് എത്തിയ താരം വളരെ പെട്ടന്ന് ആണ് മുതിർന്ന കഥാപാത്രങ്ങളും കൈകാര്യം ചെയ്യാൻ തുടങ്ങിയത്. അനുശ്രീയുടെ കഴിവ് വളരെ പെട്ടന്ന് തന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ തെളിയിക്കാൻ താരത്തിനു കഴിഞ്ഞു. അത് കൊണ്ട് തന്നെ നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു. എന്നാൽ അനുശ്രീയുടെ വിവാഹം ചില വിമർശനങ്ങൾ ഒക്കെ ഉണ്ടാക്കിയിരുന്നു. പ്രണയത്തെ വീട്ടുകാർ എതിർത്തതോടെ പ്രണയിച്ച ആളുമായി ഒളിച്ചോടിയാണ് താരം വിവാഹിത ആയത്.

വിവാഹ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കുറച്ച് നാളുകൾക്ക് ഉള്ളിൽ തന്നെ ഇവർക്കു ഒരു കുഞ്ഞു ജനിക്കുകയും ചെയ്തു. എന്നാൽ പ്രസവ സമയത്തോ കുഞ്ഞിന്റെ നൂലുകെട്ട് സമയത്തോ അനുശ്രീയുടെ ഭർത്താവ് അടുത്തില്ലാതെ വന്നപ്പോൾ ആണ് ഇരുവരും തമ്മിൽ പിണക്കത്തിൽ ആണെന്നുള്ള സംശയം ആരാധകർക്ക് വന്നത്. പിന്നീട് അനുശ്രീയും ഇത് ശരിവെക്കുകയായിരുന്നു. തന്റെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളും അനുശ്രീ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരം.

തനിക് പൊതുവെ മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഇഷ്ട്ടം. എന്നാൽ ഇവിടെ അതൊക്കെ ഇട്ട് നടന്നാൽ ആളുകൾ തുറിച്ച് നോക്കും. അത് കൊണ്ട് ഞാൻ എനിക്ക് ഇഷ്ട്ടമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ദുബായിൽ പോകുമ്പോൾ ആണ്. അവിടെ ഇഷ്ട്ടമുള്ള മോഡേൺ വസ്ത്രങ്ങൾ ഒക്കെ ഇട്ടു നടന്നാൽ ആരും നമ്മളെ തുറിച്ച് നോക്കാറില്ല എന്നും അനുശ്രീ പറയുന്നു. ഷോപ്പിങ്ങിന് പോകുമ്പോൾ എനിക്ക് ഒരുപാട് സമയം ചിലവഴിക്കുന്നത് ഒന്നും ഇഷ്ട്ടമല്ല, എനിക്ക് ഇഷ്ടപെട്ടത് ഞാൻ വാങ്ങും. അതിനു വില ഒന്നും നോക്കാറില്ല എന്നുമാണ് അനുശ്രീ പറയുന്നത്.