ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തയിലെ പ്രൊമോ സോങ് പുറത്തുവിട്ടു

അടുത്തിടെ തിയേറ്ററുകളിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്തയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രൊമോ സോങ് റിലീസ് ചെയ്തിരിക്കുകയാണ്. മുഹ്സിന്‍ പെരാരി രചിച്ച് ഡബ്‌സി ആലപിച്ചിരിക്കുന്ന ഗാനം ഇതിനകം തന്നെ…

അടുത്തിടെ തിയേറ്ററുകളിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്തയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രൊമോ സോങ് റിലീസ് ചെയ്തിരിക്കുകയാണ്. മുഹ്സിന്‍ പെരാരി രചിച്ച് ഡബ്‌സി ആലപിച്ചിരിക്കുന്ന ഗാനം ഇതിനകം തന്നെ വൈറലായിരിക്കുകയാണ്. റാപ്പര്‍ അസല്‍ കോളാറും പ്രൊമോ സോങ്ങില്‍ പാടിയിട്ടുണ്ട്. 25 കോടിയോളം രൂപയാണ് കിംഗ് ഓഫ് കൊത്തയുടെ മൂന്ന് ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍.

വേഫേറെര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. അഭിലാഷ് ജോഷിയുടെ ആദ്യ ചിത്രമാണിത്. ഈ വര്‍ഷത്തെ ഓണം റിലീസുകളില്‍ ആദ്യമെത്തിയ ചിത്രവും കിം?ഗ് ഓഫ് കൊത്തയായിരുന്നു. എന്നാല്‍, ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് ആദ്യ പ്രദര്‍ശനത്തിന് പിന്നാലെ ഡീ ഗ്രേഡിങ് നടന്നതായി അണിയറ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. കേരളത്തില്‍ നിന്ന് മാത്രം ആദ്യ രണ്ട് ദിവസങ്ങളിലായി ചിത്രം 7.8 കോടിയോളം രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. അതായത്, വ്യാഴാഴ്ച 5.75 കോടിയും വെള്ളിയാഴ്ച 2.05 കോടിയും കളക്ഷന്‍ നേടി.

വേള്‍ഡ് വൈഡ് ബോക്‌സ് ഓഫീസില്‍ ഏകദേശം 22 കോടി രൂപയ്ക്കടുത്താണ് ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ട്. നിമീഷ് രവിയാണ് കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് ചിത്രത്തിന്റെ സം?ഗീതം ഒരുക്കിയിരിക്കുന്നത്. സംഘട്ടനം: രാജശേഖര്‍, തിരക്കഥ: അഭിലാഷ് എന്‍ ചന്ദ്രന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍: ഷുഹൈബ് എസ്ബികെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്, പിആര്‍ഒ: പ്രതീഷ് ശേഖര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.