അന്ന് സന്തോഷത്തോടെ ചെന്ന എന്നെ അമ്മ ഇറക്കി വിട്ടു

വർഷങ്ങൾ കൊണ്ട് മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന നടി ആണ് അനുശ്രീ. ഓമന തിങ്കൾ പക്ഷി എന്ന പരമ്പരയിലൂടെ ആയിരുന്നു അഭിനയ രംഗത്തേക്ക് എത്തിയത്. താരം വിവാഹം കഴിച്ചത് സീരിയലിലെ ക്യാമറെ മാൻ ആയ വിഷ്ണുവിനെ…

വർഷങ്ങൾ കൊണ്ട് മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന നടി ആണ് അനുശ്രീ. ഓമന തിങ്കൾ പക്ഷി എന്ന പരമ്പരയിലൂടെ ആയിരുന്നു അഭിനയ രംഗത്തേക്ക് എത്തിയത്. താരം വിവാഹം കഴിച്ചത് സീരിയലിലെ ക്യാമറെ മാൻ ആയ വിഷ്ണുവിനെ ആണ്, ഇരുവര്ക്കും ഒരു മകൻ കൂടിയുണ്ട്. അനുശ്രീ വിവാഹം കഴിച്ചത് ഒളിച്ചോടി ആയിരുന്നു. ഈ വിവാഹത്തോടു അനുശ്രീയുടെ വീട്ടുകാർ പിണക്കത്തിൽ ആകുകയും ചെയ്യ്തു. വിവാഹം കഴിഞ്ഞു അധികം വൈകാതെ തന്നെ അനുശ്രീ ഗർഭിണി ആകുകയും ചെയ്തു. കുഞ്ഞു ജനിച്ച് അധികം വൈകാതെ തന്നെ ഇരുവരും വേര്പിരിയുകയാണ് എന്ന തരത്തിലെ വാർത്തകളും പ്രചരിച്ചിരുന്നു.

ഗർഭിണി ആയ സമയം മുതൽ തന്നെ തങ്ങൾക്കിടയിൽ പ്രശ്‍നങ്ങൾ ഉണ്ടായി തുടങ്ങി എന്നും എന്നാൽ കുഞ്ഞു ജനിച്ചതോടെ ആ പ്രശ്നങ്ങൾ രൂക്ഷമായി മാറി എന്നുമാണ് അനുശ്രീ പറഞ്ഞത്. എന്നാൽ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുകൾക്ക് പോലും വിഷ്ണു എത്താതിരുന്നതോടെ പ്രേക്ഷകരും ഇവരുടെ വേർപിരിയൽ വാർത്തകൾ വിശ്വസിക്കുകയായിരുന്നു. തുടർന്ന് തങ്ങളുടെ വിശേഷങ്ങൾ എല്ലാം അനുശ്രീ തന്റെ യൂട്യൂബ് ചാനലിൽ കൂടി പങ്കുവെക്കാറുണ്ട്. ഈ വിഡിയോകൾക് എല്ലാം വളരെ പെട്ടന്നു തന്നെ പ്രേഷകരുടെ ശ്രദ്ധ ലഭിക്കാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം അനുശ്രീ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

തനറെ അമ്മയുടെ പിറന്നാൾ ദിവസം അമ്മയ്ക്ക് സർപ്രൈസ് നലകുന്നതിന്റെ വീഡിയോ ആണ് താരം പ്രേക്ഷകരുമായിപങ്കുവെക്കുന്നത് . അമ്മയുടെ പിറന്നാളിന് എല്ലാ വർഷവും കേക്ക് മുറിക്കാറുണ്ട് എങ്കിലും ആദ്യമായാണ് അമ്മയ്ക്ക് ഇത് പോലൊരു സർപ്രൈസ് നൽകുന്നത്. കഴിഞ്ഞ അമ്മയുടെ പിറന്നനാളിന് ഞാൻ കേക്കും വാങ്ങിച്ച് കൊണ്ട് വന്നെങ്കിലും( അമ്മയ്ക്ക് ഇഷ്ട്ടമായില്ലാതെ കല്യാണം കഴിഞ്ഞുള്ള പിറന്നാളിന്) ‘അമ്മ അത് വാങ്ങാതെ വഴക്ക് പറഞ്ഞു എന്നെ തിരിച്ച് വിട്ടു. ആ ദേക്ഷ്യത്തിന് വീട്ടിൽ ചെന്ന് ആ കേക്ക് മുഴുവൻ ഒറ്റയ്ക്ക് തിന്നു തീർത്തു എന്നും അനുശ്രീ വിഡിയോയിൽ പറയുന്നുണ്ട്.