ഓരോ ദിവസവും മനോഹരമായ ഓർമ്മകൾ സമ്മാനിക്കുന്നതിന് നന്ദി

മലയാളികളുടെ മുഴുവൻ നായിക സങ്കൽപ്പങ്ങളും ഒത്തിണങ്ങിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ കാവ്യ പിന്നീട് കുറച്ച് നാളുകൾ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയും പഠനത്തിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.…

മലയാളികളുടെ മുഴുവൻ നായിക സങ്കൽപ്പങ്ങളും ഒത്തിണങ്ങിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ കാവ്യ പിന്നീട് കുറച്ച് നാളുകൾ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയും പഠനത്തിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടിയാണ് കാവ്യ സിനിമയിലേക്ക് വീണ്ടും തിരിച്ച് വരവ് നടത്തുന്നത്. ചിത്രത്തിലെ നായികയായാണ് കാവ്യ തിരിച്ച് വരുന്നത്. നായികയായി അഭിനയിച്ച ആ ചിത്രം തന്നെ ശ്രദ്ധ നേടിയതോടെ കാവ്യ മാധവനും ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധി ചിത്രത്തിൽ ആണ് പിന്നീട് കാവ്യ ഭാഗമായത്. മലയാളികളുടെ മുഴുവൻ നായിക സങ്കൽപ്പങ്ങളും ഒത്തിണങ്ങിയ താരം നിരവധി ആരാധകരെ ആണ് കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കിയത്.

ഇടതൂർന്ന മുടിയും ഉണ്ടക്കണ്ണുകളുമായി മലയാള സിനിമയിലേക്ക് വന്ന താരം പിന്നീട് മലയാള സിനിമയിൽ ഒരു കാവ്യ വസന്തം തന്നെ തീർക്കുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് താരം നായികയായി അഭിനയിച്ചത്. കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ കാവ്യ മാധവന്റെ ആരാധകർ ആയിരുന്നു. കാവ്യ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചത് ദിലീപിനൊപ്പം ആയിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു താരം വിവാഹിത ആകുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം വിവാഹ മോചിത ആയതോടെ വീണ്ടും തിരിച്ച് വരവ് നടത്തുകയായിരുന്നു. ശേഷം വീണ്ടും താരം സിനിമയിൽ സജീവമായെങ്കിലും ദിലീപിനെ വിവാഹം കഴിക്കുകയും സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയും ആണ് ഇപ്പോൾ.

കാവ്യയുടെ സ്റ്റൈലിസ്റ്റ് ആയ ഉണ്ണി പലപ്പോഴും കാവ്യയെ കുറിച്ചുള്ള കുറിപ്പുകളുമായി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്. ഇവ എല്ലാം പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴും അത്തരത്തിൽ കാവ്യയെ കുറിച്ചുള്ള ഒരു കുറുപ്പുമായി എത്തിയിരിക്കുകയാണ് ഉണ്ണി. കാവ്യയ്‌ക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ തനിക്ക് അതിയായ സന്തോഷം തോന്നുന്നു. അവരുടെ ഓരോ ഫീച്ചറുകളും വളരെ മനോഹരമാണ്. ഫ്രഷ് മുഖത്തിനൊപ്പം തുറന്നിട്ട മുടിയിഴകളും കാവ്യയെ കൂടുതൽ സുന്ദരിയാക്കുന്നു. ഈ ദിവസവും നിങ്ങൾ തന്നെയാകട്ടെ ലോകം കീഴടക്കുന്നത്. ഓരോ തവണയും മനോഹരമായ ഓർമകൾ സമ്മാനിക്കുന്നതിനു നന്ദി കാവ്യ എന്നുമാണ് കാവ്യയെ ഒരുക്കിയ ഒരു ചിത്രം പങ്കുവെച്ച് കൊണ്ട് ഉണ്ണി കുറിച്ചിരിക്കുന്നത്.