ചുവപ്പില്‍ മനോഹരിയായി അനുശ്രീ; നൃത്തച്ചുവടുകളുമായുള്ള ചിത്രമേറ്റെടുത്ത് ആരാധകര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടി അനുശ്രീ. വേറിട്ട ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടി സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. അനുശ്രീ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചുവപ്പില്‍ മനോഹരിയായെത്തിയ ചിത്രങ്ങളാണ് നടി പോസ്റ്റ്…

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടി അനുശ്രീ. വേറിട്ട ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടി സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. അനുശ്രീ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചുവപ്പില്‍ മനോഹരിയായെത്തിയ ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. നൃത്ത ചുവടുകള്‍ വയ്ക്കുന്ന പോസിലുള്ള ഫോട്ടോയാണ് അനുശ്രീ പങ്കുവെച്ചത്. മേയ്കപ്പ് ചെയ്തിരിക്കുന്നത് പിങ്കി വിസലാണ്. പ്രവണ രാജാണ് ഫോട്ടോ. ആരാധകര്‍ ചിത്രം ഏറ്റെടുത്തിട്ടുണ്ട്.

അനുശ്രീ നായികയാകുന്ന പുതിയ ചിത്രമാണ് ‘താര’. ദെസ്വിന്‍ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദെസ്വിന്‍ പ്രേമിന്റേതാണ് ചിത്രത്തിന്റെ കഥയും. സമീര്‍ പി എം ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. അന്റോണിയോ മോഷന്‍ പിക്‌ചേഴ്‌സ്, ക്ലോസ് ഷോട് എന്റര്‍ടെയ്ന്‍മെന്റ്‌സ്, സമീര്‍ മൂവീസ് എന്നീ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാന്‍ പുലിക്കൂടന്‍.