‘ഇറ്റ്‌സ് ജസ്റ്റ് എ ഫീൽ’ മനോഹര വീഡിയോയുമായി അനുശ്രീ

അതേസമയം, ഫഹദ് ഫാസിലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം നിർവഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായി അഭിനയലോകത്തേക്ക് ചുവടുവെച്ച താരമാണ് അനുശ്രീ . റിയാലിറ്റി ഷോയിൽ നിന്നും…

അതേസമയം, ഫഹദ് ഫാസിലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം നിർവഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായി അഭിനയലോകത്തേക്ക് ചുവടുവെച്ച താരമാണ് അനുശ്രീ . റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലേക്ക് എത്തിയ താരം ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി മലയാള സിനിമയിൽ സജീവമായിരിക്കുകയാണ്.

സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി. അനുശ്രീ പങ്കുവെച്ചിരിക്കുന്ന ഓരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറവുന്നത്. നമ്മുടെ വഴിയോരങ്ങളിലും ബീച്ചുകളിലെല്ലാം ആളുകളുടെ നാവിൽ വെള്ളമൂറിക്കുന്ന ഒന്നാണ് ഉപ്പിലിട്ട വിഭവങ്ങൾ. ഇന്ന് പലതരം വിഭവങ്ങൾ ചില്ലുഭരണിയിൽ ഇട്ട് വിൽപനയ്ക്കി വച്ചിരിക്കുന്നത് കാണാം.

ഇത്തരം വിഭവങ്ങൾ ആസ്വദിച്ച കഴിക്കുന്ന വിഡിയോയാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. ഇതൊരു അനുഭൂതിയാണ് എന്ന ക്യാപ്ഷനൊപ്പമാണ് താരം ഈ വിഡിയോ പങ്കിട്ടത്. കാഴ്ചക്കാരുടെ നാവിൽ കൊതിയൂറിക്കുന്ന ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ
കള്ളനും ഭഗവതിയുമാണ് അനുശ്രീ ഒടുവിൽ അഭിനയിച്ച സിനിമ. അതേ സമയം അനുശ്രീ പ്രധാന വേഷത്തിൽ എത്തുന്ന ഒട്ടേറെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

 

 

View this post on Instagram

 

A post shared by Anusree (@anusree_luv)