ഫഹദ് ചുംബിക്കാന്‍ വരുമ്പോള്‍, താന്‍ പിന്നിലേക്ക് മാറുമെന്ന് അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്കെത്തിയ താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലേസിന് ശേഷം കൈനിറയെ അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. നായികയന്നൊ സഹനടിയെന്നോ വ്യത്യാസമില്ലാതെ ഏറ്റെടുക്കുന്ന…

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്കെത്തിയ താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലേസിന് ശേഷം കൈനിറയെ അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. നായികയന്നൊ സഹനടിയെന്നോ വ്യത്യാസമില്ലാതെ ഏറ്റെടുക്കുന്ന എല്ലാ വേഷങ്ങളും ഭംഗിയാക്കുക എന്നതാണ് അനുശ്രീയുടെ പ്രത്യേകത. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രീ വ്യത്യസ്ത ഫോട്ടോഷൂട്ടുകളിലൂടെയാണ് ശ്രദ്ധ നേടിയത്. ഇന്റിമേറ്റ് രംഗങ്ങളിലും റൊമാന്റിക് രംഗങ്ങളിലും അഭിനയിക്കുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി ഇപ്പോള്‍

നടിയുടെ വാക്കുകള്‍- ഓവര്‍ റൊമാന്‍സ് തനിക്ക് പറ്റുന്ന പണിയല്ല, അപ്പോഴത്തെതു പോലെ മടി ഇപ്പോഴുമുണ്ട്. ഡയമണ്ട് നെക്ലേസ് ചെയ്യുമ്പോള്‍ ഒരു ചുംബന രംഗത്തില്‍ അഭിനയിക്കേണ്ടി വന്നു. ആ സമയത്ത് ഫഹദ് കിസ്സിങ് സീനില്‍ ഒക്കെ മുന്നില്‍ നില്‍ക്കുന്ന സമയമാണ്. ഈ രംഗം ചെയ്യാനാണെങ്കില്‍ തനിക്ക് വളരെ ബുദ്ധിമുട്ടും. ഇങ്ങനെയൊക്കെ രംഗം ചെയ്തിട്ട് നാട്ടില്‍ എങ്ങനെ പോകും എന്നുള്ള ചിന്ത ഉണ്ടായിരുന്നു. ചുംബിക്കാന്‍ ഫഹദ് അടുത്തേക്ക് വരുമ്പോള്‍ താന്‍ പിന്നിലേക്ക് മാറും.ലാല്‍ജോസ് സാര്‍ അപ്പോള്‍ മൈക്കില്‍ കൂടി വിളിച്ചു പറയുന്നുണ്ടായിരുന്നു. അനു, നീ എന്താണ് കാണിക്കുന്നത് എന്നൊക്കെ. റൊമാന്റിക് സീനുകളില്‍ കൃത്യമായ എക്സ്പ്രഷന്‍സ് ഒന്നും തനിക്ക് വരില്ലായിരുന്നു. പിന്നീടാണ് അത് മാറി വന്നത്. എങ്കിലും ഇപ്പോഴും റൊമാന്റിക് സീന്‍ ചെയ്യാന്‍ പറയുമ്പോള്‍ ഒരു വിറയലാണ്.റൊമാന്റിക് ഗാനങ്ങളില്‍ അഭിനയിക്കാനുള്ള അവസരം ഒന്നും തനിക്ക് ലഭിച്ചിട്ടില്ല. ഡയമണ്ട് നെക്ലേസില്‍ താനും ഫഹദും തമ്മില്‍ ഗാനരംഗങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അനുശ്രീ വെളിപ്പെടുത്തുന്നു.