ഉണ്ണിയാര്‍ച്ചയായി അനുശ്രീ! വൈറലായി ഫോട്ടോകള്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. രാഷ്ട്രീയ നിലപാട് കൊണ്ട് പലപ്പോഴും താരം ഏറെ വിമര്‍ശിക്കപ്പെടാറുണ്ട്. നാട്ടിന്‍പുറത്തുകാരിയില്‍ നിന്നും ഡയമണ്ട് നെക്ലേസിലെ നായികയായാണ് അനുശ്രീ മലയാളികളുടെ മനസ്സില്‍ കയറിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് അനുശ്രീ. ഇപ്പോഴിതാ…

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. രാഷ്ട്രീയ നിലപാട് കൊണ്ട് പലപ്പോഴും താരം ഏറെ വിമര്‍ശിക്കപ്പെടാറുണ്ട്. നാട്ടിന്‍പുറത്തുകാരിയില്‍ നിന്നും ഡയമണ്ട് നെക്ലേസിലെ നായികയായാണ് അനുശ്രീ മലയാളികളുടെ മനസ്സില്‍ കയറിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് അനുശ്രീ. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്.

ഉണ്ണിയാര്‍ച്ചയായിട്ടാണ് അനുശ്രീ എത്തിയിരിക്കുന്നത്. ‘മാമാങ്കം’ തീമിലുള്ളതാണ് ചിത്രങ്ങള്‍ വരിക്കാശ്ശേരി മനയുടെ പശ്ചാത്തലത്തിലാണ്.

‘മാമാങ്കം’ എന്നത് കേരളചരിത്രത്തിന്റെ താളുകളില്‍ ചിതലരിക്കാത്ത ഒരു ഓര്‍മയാണ്… അന്നും ഇന്നും ധീരതയുടെ പര്യായമായി മിന്നിത്തിളങ്ങുന്ന വള്ളുവനാടിന്റെ ധീര വനിത ഉണ്ണിയാര്‍ച്ചയും, കടത്തനാടന്‍ കഥകളും ഇന്നും നമുക്ക് ആവേശം തരുന്ന ഒന്നാണ് എന്ന് ഫോട്ടോകള്‍ പങ്കുവെച്ച് അനുശ്രീ എഴുതിയിരിക്കുന്നു.

അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് മോഹന്‍ലാല്‍ നായകനായ ‘ട്വല്‍ത്ത് മാനാ’ണ്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അനുശ്രീക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു.

‘താര’ എന്ന ഒരു ചിത്രമാണ് ഇനി അനുശ്രീയുടേതായി പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്.
നായികയായ അനുശ്രീയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചിട്ടുള്ളതാണ് ‘താര’.
ദെസ്വിന്‍ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദെസ്വിന്‍ പ്രേമിന്റേതാണ് ചിത്രത്തിന്റെ കഥയും.