‘പടച്ചോനേ ഇങ്ങള് കാത്തോളി…’ ചിത്രത്തിന്റെ രണ്ടാം ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്തിറക്കി

ബിജിത് ബാല സംവിധാനം ചെയ്യുന്ന പടച്ചോനേ ഇങ്ങള് കാത്തോളി എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ രണ്ടാം ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിൽ നായകനായെത്തുന്നത് ശ്രീനാഥ് ഭാസിയാണ്. ഇടതുപക്ഷ രാഷ്ട്രീയ നേതാവായിട്ടാണ് ചിത്രത്തിൽ താരം…

ബിജിത് ബാല സംവിധാനം ചെയ്യുന്ന പടച്ചോനേ ഇങ്ങള് കാത്തോളി എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ രണ്ടാം ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിൽ നായകനായെത്തുന്നത് ശ്രീനാഥ് ഭാസിയാണ്. ഇടതുപക്ഷ രാഷ്ട്രീയ നേതാവായിട്ടാണ് ചിത്രത്തിൽ താരം എത്തുന്നത്. ആൻ ശീതളണ് നായികയുടെ വേഷത്തിൽ എത്തുന്നത്.

നെല്ലിയിൽ ചന്ദ്രൻ എന്ന കഥപാത്രത്തിന്റെ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. രാഷ്ട്രീയക്കാരനായ നെല്ലിയിൽ ചന്ദ്രനെയാണ് പോസ്റ്ററിൽ കാണിക്കുന്നത്. എന്നെ വിജയിപ്പിച്ച എല്ലാവർക്കും നന്ദി എന്ന് പോസ്റ്ററിൽ എഴുതിയിരിക്കുന്നു.

ടൈനി ഹാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രദീപ് കുമാർ കാവും തറയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ഗ്രാമീണ പശ്ചാത്തലത്തിൽ നർമ്മത്തിനൊപ്പം സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ ഗ്രേസ് ആന്റണി, രസ്‌ന പവിത്രൻ,അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമൽ പാലാഴി, വിജിലേഷ്, നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേൽ മഠത്തിൽ ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ, എന്നിവരാണ് മറ്റ് അഭിനേതാക്കൾ.


അതിഥി വേഷത്തിൽ സണ്ണി വെയ്ൻ എത്തുന്നു. ചിത്രം മുഴുനീള എന്റർടെയ്‌നറാണ്. ‘വെള്ളം’,’അപ്പൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളി. ഛായാഗ്രഹണം വിഷ്ണു പ്രസാദ്. എഡിറ്റിംങ് കിരൺ ദാസ്. സംഗീതം ഷാൻ റഹ്മാൻ. ഡിസൈൻസ് ഷിബിൻ സി ബാബു. സ്റ്റിൽസ് ലെബിസൺ ഗോപി എന്നിവരാണ്.