എന്നോട് പ്രണയം തുറന്ന് പറഞ്ഞവരൊക്കെയും എന്നെ ആത്മാർത്ഥമായി തന്നെ സ്നേഹിച്ചിരുന്നിരിക്കണം

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത വ്യക്തിയാണ് ആൻസി വിഷ്ണു, അതുകൊണ്ട് തന്നെ ആൻസി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ ആൻസി പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ…

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത വ്യക്തിയാണ് ആൻസി വിഷ്ണു, അതുകൊണ്ട് തന്നെ ആൻസി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ ആൻസി പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, കടുക് വറുത്ത്‌ വറ്റൽ മുളക് മൂപ്പിച്ച് മോര് കാച്ചുമ്പോഴൊക്കെ , ചെറുപയർ മെഴുക് വരട്ടി ചട്ടി ഇറക്കി വെക്കുമ്പോഴൊക്കെ ഞാൻ ഓർമകളിലായിരുന്നു. കുട്ടിപാവാടയും, ബ്ലൗസും ഇട്ട്, നെറ്റിയിൽ വട്ട പൊട്ടും തൊട്ട്, കണ്ണെഴുതി, മഴവെള്ളം തട്ടിത്തെറിപ്പിച്ച് നനഞൊട്ടി സ്കൂളിലേക്ക് ഏത്തുന്ന, ക്ലാസ്സിലെ ഏറ്റവും പുറക് ബെഞ്ചിലേക്ക് ഒതുങ്ങുമായിരുന്ന എന്നെ ഞാൻ ഓർത്തെടുക്കുവായിരുന്നു. വെളുത്ത് മെലിഞ്ഞ പെൺകുട്ടി എത്ര പുതിയതായിരിക്കുന്നു ഇന്ന്, പ്രണയം ഉണ്ടായപ്പോഴാണ് ഞാൻ തീരുമാനങ്ങൾ ഉള്ളവളായത് എന്റെ ഇഷ്ടങ്ങൾ തിരിച്ചറിയാൻ തുടങ്ങിയത്, കടൽ കാണാൻ പോയത്, സിനിമക്ക് പോയത്, മഴ നനഞ്ഞത്, എനിക്കിനിയും സ്നേഹം വേണമെന്ന് വാശി പിടിക്കാൻ തുടങ്ങിയതൊക്കെ.. ഒക്കെയും പ്രണയിക്കാൻ തുടങ്ങിയതിന് ശേഷമാണ്..

പ്രണയത്തിന്റെ കാര്യത്തിൽ ഞാൻ സമ്പന്നയായിരിന്നു, എന്നോട് പ്രണയം തുറന്ന് പറഞ്ഞവരൊക്കെയും എന്നെ ആത്മാർത്ഥമായി തന്നെ സ്നേഹിച്ചിരുന്നിരിക്കണം, ഞാൻ ആണ് സംതൃപ്തയല്ലാതെ സ്നേഹത്തിന് വേണ്ടി അലഞ്ഞത്, കാമം എനിക്ക് തീരെ വേണ്ടാത്ത ഒന്നായിരുന്നു,എനിക്ക് യാത്രകൾ ആയിരുന്നു ഇഷ്ട്ടം വായനകൾ ആയിരുന്നു താല്പര്യം, കടൽ കാണാൻ ആയിരുന്നു കൊതി, സിനിമ തീയറ്ററിലെ ഇരുട്ടിൽ ശരീരങ്ങൾ തമ്മിൽ പ്രണയിക്കുന്നത് എനിക്ക് അരോചകമായിരുന്നു. എനിക്ക് എന്റെ സുഹൃത്തിനെ മാത്രമേ പ്രണയിക്കാൻ കഴിയുമായിരുന്നുള്ളു, എന്റെ എല്ലാ ഇഷ്ടങ്ങൾക്കും നോ പറയുന്നോരാളെ, മുടി മുറിക്കാൻ സമ്മതിക്കാത്ത ഒരാളെ, ടാറ്റൂ ചെയ്യാൻ അനുവദിക്കാത്ത ഒരാളെ, ദേഷ്യം വരുമ്പോഴൊക്കെ എന്നെ തെറി വിളിക്കുന്നോരാളെ,

എനിക്ക് മേൽ കൈ ഉയരുന്ന ഒരാളെ എനിക്ക് കാമുകൻ ആക്കാൻ കഴിയുമായിരുന്നില്ല…. നഗരമധ്യത്തിൽ കെട്ടിപിടിക്കുന്നോരാളെ, തോളോട് തോൾ ചേർത്ത് നിർത്തുന്നൊരാളെ, പുസ്തകങ്ങൾ സമ്മാനം തരുന്നൊരാളെ മാത്രമേ എനിക്ക് പ്രണയിക്കാൻ കഴിയുകയുള്ളു…. സ്നേഹം കടലോളം തരുന്ന ഒരാളെ മാത്രമേ ഞാൻ പ്രണയിക്കുള്ളു…..