മതത്തിന്റെ പേരിലുള്ള വ്യാജ വാർത്തക്കെതിരെ നജിം

ഇപ്പോൾ ഏറ്റവും കൂടുതൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ, പ്രശസ്തരായ പലർക്കുമെതിരെയാണ് വാർത്തകൾ പ്രചരിപ്പിക്കുന്നത്, ഇതിനെതിരെ പ്രതികരിച്ച് പലരും എത്താറുണ്ട്, കഴിഞ്ഞ ദിവസം തനിയ്‌ക്കെതിരെ വന്ന ഒരു വ്യാജ വാർത്തക്കെതിരെ പ്രതികരിച്ചിരിക്കുകയാണ്…

ഇപ്പോൾ ഏറ്റവും കൂടുതൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ, പ്രശസ്തരായ പലർക്കുമെതിരെയാണ് വാർത്തകൾ പ്രചരിപ്പിക്കുന്നത്, ഇതിനെതിരെ പ്രതികരിച്ച് പലരും എത്താറുണ്ട്, കഴിഞ്ഞ ദിവസം തനിയ്‌ക്കെതിരെ വന്ന ഒരു വ്യാജ വാർത്തക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ഗായകൻ നജിം, വാർത്തയുടെ സ്ക്രീൻ ഷോട്ട് സഹിതം പങ്കുവെച്ചാണ് നജിം പ്രതികരിച്ചിരിക്കുന്നത്, ഇത് വ്യാജമാണ്, ഇതുപോലൊരു പ്രസ്താവന താൻ എവിടെയും പറഞ്ഞിട്ടില്ല എന്നാണ് നജീം പറയുന്നത്. എന്റെ ഉമ്മയുടെ പേര് റഹ്‌മ .. പേര് മാറ്റിയിട്ട് 45 വർഷം ആയി .. എന്റെ വാപ്പയുടെ പേരു ഷാഹുൽ ഹമീദ് …ഞാൻ ജനിച്ചത് ഇസ്ലാം ചുറ്റുപാടിൽ തന്നെ ആണ് .. വളർന്നതും .. ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ .. മാറ്റി തരാം എന്നാണ് താരം കുറിച്ചിരിക്കുന്നത്.

നജിംമിന്റെ പോസ്റ്റ് ഇങ്ങനെ, ngane oru statement njan oridathum paranjttillaa… എന്റെ ഉമ്മയുടെ പേര് റഹ്‌മ .. പേര് മാറ്റിയിട്ട് 45 വർഷം ആയി .. എന്റെ വാപ്പയുടെ പേരു ഷാഹുൽ ഹമീദ് …ഞാൻ ജനിച്ചത് ഇസ്ലാം ചുറ്റുപാടിൽ തന്നെ ആണ് .. വളർന്നതും .. ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ .. മാറ്റി തരാം …. “strange media”( ലോഡ് പുച്ഛം ),(അതിനടിയിൽ കമന്റ് ഇടുന്നവർ )നിങ്ങളുടെ ഫേസ്ബുക് പേജ് ലൈക് കൂട്ടാൻ ഈ കോവിഡ് സമയം എന്നെ ജാതി ,മതം ഇതിലേക്കു വലിച്ചിടാതെ നല്ല വാർത്തകൾ പ്രചരിപ്പിക്കൂ .. ഞാൻ എല്ലാവര്ക്കും വേണ്ടി പാടും .. അതെന്റെ proffession ആണ്