ഇത് നമ്മുടെ അപ്പു തന്നെയാണോ..? കിടിലന്‍ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ച് അപര്‍ണ ബാലമുരളി!!

മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുന്ന നടിയാണ് അപര്‍ണ ബാലമുരളി. നായികയായി തന്നെ സിനിമയിലേക്ക് എത്തിയ താരം, ശക്തമായ ഒരുപിടി കഥാപാത്രങ്ങളെ ഇതിനോടകം തന്നെ സ്‌ക്രീനില്‍ അവതരിപ്പിച്ച് കഴിഞ്ഞു. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ്…

മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുന്ന നടിയാണ് അപര്‍ണ ബാലമുരളി. നായികയായി തന്നെ സിനിമയിലേക്ക് എത്തിയ താരം, ശക്തമായ ഒരുപിടി കഥാപാത്രങ്ങളെ ഇതിനോടകം തന്നെ സ്‌ക്രീനില്‍ അവതരിപ്പിച്ച് കഴിഞ്ഞു. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കൂടി കരസ്ഥമാക്കിയതോടെ മലയാളത്തിലേയും തിരക്കുള്ള നായികമാരില്‍ ഒരാളായി അപര്‍ണ മാറിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഗംഭീര മേക്കോവര്‍ ലുക്കിലാണ് അപര്‍ണ എത്തിയിരിക്കുന്നത്. ഇത് നമ്മുടെ അപ്പു തന്നെയാണോ എന്നാണ് ആരാധകര്‍ കമന്റ് പങ്കുവെച്ച് ചോദിക്കുന്നത്. നിരവധി കമന്റുകളാണ് താരം പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പങ്കുവെയ്ക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ജിക്‌സണ്‍ ആണ് അപര്‍ണയുടെ ഈ കിടിലന്‍ ലുക്കിലുള്ള ഫോട്ടോകള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.

സിപ്ലിന്‍മേഡില്‍ നിന്നാണ് താരം ധരിച്ചിരിക്കുന്ന ഈ വൈറ്റ് കളര്‍ ഡ്രസ്. സിനിമാ ലോകത്തെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എല്ലാം അപര്‍ണയുടെ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. സനുഷ, ഗായിക ജ്യോത്സ്‌ന, നിമിഷ രവി എന്നിവരെല്ലാം അപര്‍ണയുടെ ഫോട്ടോയ്ക്ക് കമന്റ് അറിയിച്ചിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ തന്നെ കിടിലന്‍ ഫോട്ടോഷൂട്ട് എന്നാണ് ആരാധകര്‍ പറയുന്നത്.

അഭിനയത്തിലും മോഡലിംഗിലും തിളങ്ങുന്ന താരം ഗായിക, നര്‍ത്തകി എന്നീ നിലകളിലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. അതേസമയം, നിരവധി സിനിമകളാണ് ഇനി അപര്‍ണ നായികയായി എത്തുന്നത്. ധൂമം, പദ്മിനി, മിണ്ടിയും പറഞ്ഞും, കാപ്പ, 2018 എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.