നിലപാട് പറയാന്‍ ഭയമില്ല..! ഇത് എന്റെ ഉത്തരവാദിത്വമാണെന്ന് അപര്‍ണ ബാലമുരളി!!

നിലപാടുകള്‍ തുറന്ന് പറയാന്‍ താന്‍ ആരേയും ഭയക്കുന്നില്ലെന്ന് നടി അപര്‍ണ ബാലമുരളി. എന്റെ നിലപാടുകള്‍ തുറന്ന് പറയേണ്ടത് ഇപ്പോള്‍ ഒരു ഉത്തരവാദിത്വമായി മാറിയിരിക്കുകയാണെന്നും താരം അഭിപ്രായപ്പെട്ടു. ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് കൊടുത്ത അഭിമുഖത്തിലാണ്…

നിലപാടുകള്‍ തുറന്ന് പറയാന്‍ താന്‍ ആരേയും ഭയക്കുന്നില്ലെന്ന് നടി അപര്‍ണ ബാലമുരളി. എന്റെ നിലപാടുകള്‍ തുറന്ന് പറയേണ്ടത് ഇപ്പോള്‍ ഒരു ഉത്തരവാദിത്വമായി മാറിയിരിക്കുകയാണെന്നും താരം അഭിപ്രായപ്പെട്ടു. ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് കൊടുത്ത അഭിമുഖത്തിലാണ് നടി തുറന്നടിച്ചത്. സിനിമാ രംഗത്ത് വേതനത്തിലുള്ള വ്യത്യാസത്തെ കുറിച്ച് അപര്‍ണ ബാലമുരളി തുറന്ന് പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.. സൂപ്പര്‍സ്റ്റാറുകള്‍ക്ക് കൊടുക്കുന്ന വേതനം അല്ല താന്‍ ചോദിക്കുന്നത് എന്നും ന്യായമായ പ്രതിഫലം മാത്രമാണ് ചോദിക്കുന്നത് എന്നും അപര്‍ണ പറഞ്ഞിരുന്നു.

സിനിമാ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ട് തന്നെ ഇത്തരത്തില്‍ പറയുന്ന പരാമര്‍ശങ്ങള്‍ കരിയറില്‍ മോശമായി ബാധിക്കുമോ എന്ന് എപ്പോഴെങ്കിലും ഭയന്നിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. എന്നാല്‍ നിലപാട് പറയാനും അതില്‍ ഉറച്ച് നില്‍ക്കാനും താന്‍ ആരേയും ഭയക്കുന്നില്ല എന്നും.. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ ആയിപ്പോലും ഇതേ കുറിച്ച് വളരെ ആരോഗ്യപരമായ ചര്‍ച്ചകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും നടി പറയുന്നു. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കും നയന്‍താരയ്ക്കും കൊടുക്കുന്ന ശമ്പളം അല്ല

ഞാന്‍ ചോദിക്കുന്നത്.. പ്രതിഫലം ഫെയര്‍ ആയിരിക്കണം.. ന്യായമായ പ്രതിഫലം കിട്ടണം.. എന്നാണ് ഉദ്ദേശിച്ചത്.. ഇപ്പോള്‍ ഇതെല്ലാം തുറന്ന് പറയേണ്ടത് എന്റെ കൂടി ഉത്തരവാദിത്വം ആയിരിക്കുകയാണെന്നും അപര്‍ണ പറഞ്ഞു.. ദേശീയ അവാര്‍ഡ് എനിക്കുള്ള ഉത്തരവാദിത്വം ഇരട്ടിയാക്കി എന്നാണ് നടി പറയുന്നത്. അതുകൊണ്ട് ഇനിയെങ്കിലും ഞാന്‍ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടതുണ്ട്.

ഇല്ലെങ്കില്‍ പിന്നീട് കുറ്റബോധം തോന്നും. ഞാന്‍ അത് പറഞ്ഞതുകൊണ്ട് അത് വലിയൊരു ചര്‍ച്ചയായി എന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ എന്നും അപര്‍ണ ബാലമുരളി കൂട്ടിച്ചേര്‍ത്തു. അഭിമുഖങ്ങളിലും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലും അപര്‍ണ എന്ന കലാകാരിയുടെ ഊര്‍ജം വളരെ വ്യക്തമാണ്. തെറ്റുകളെ തെറ്റുകള്‍ എന്ന് ചൂണ്ടികാണിക്കാനും അത് തുറന്ന് പറയാനും അപര്‍ണ ഒരു മടിയും കാണിക്കാറില്ല.