നമ്മളെ ഒട്ടും കെയർ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ, മറുപടിയുമായി അർച്ചന കവി

സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായ അടുത്ത ബന്ധം പുലർത്തുന്ന താരമാണ് അർച്ചന കവി. സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും പ്രേക്ഷകരുമായി അടുത്ത ബന്ധമാണ് നടിയ്ക്കുളളത്. ബ്ലോഗിലൂടേയും സോഷ്യൽ മീഡിയ പേജിലൂടേയും തന്റെ ചെറിയ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കാനും…

സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായ അടുത്ത ബന്ധം പുലർത്തുന്ന താരമാണ് അർച്ചന കവി. സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും പ്രേക്ഷകരുമായി അടുത്ത ബന്ധമാണ് നടിയ്ക്കുളളത്. ബ്ലോഗിലൂടേയും സോഷ്യൽ മീഡിയ പേജിലൂടേയും തന്റെ ചെറിയ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കാനും അവരും വിശേഷങ്ങൾ ചോദിച്ചറിയാനും താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അർച്ചന കവി തന്റെ ആരാധകൻ ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയാണ്, Q &A യിൽ താരം നൽകിയ മറുപടിയാണ് ഇത്, നിരവധി ചോദ്യങ്ങൾ അർച്ചന ഒഴിവാക്കിയിരുന്നു, എന്നാൽ ഒരാൾക്ക് താരം മറുപടി നൽകി നമ്മളെ ഒട്ടും കെയർ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ,

അനുകൂലിക്കുന്നുണ്ടോ ഇല്ലയോ? എന്നായിരുന്നു ആരാധകൻ നൽകിയ മറുപടി, ഈ ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, തീർച്ചയായും, പക്ഷേ നമ്മൾക്ക് ഒരാളോടുള്ള സ്നേഹവും കെയറും പെട്ടെന്ന് ഇല്ലാതെയാക്കുവാനും വല്ലാത്ത ബുദ്ധിമുട്ടാണ് എന്നാണ് താരം നൽകിയ മറുപടി. സ്റ്റാന്‍ഡപ് കൊമേഡിയനായ അബീഷ് മാത്യുവിനെയായിരുന്നു അര്‍ച്ചന വിവാഹം ചെയ്തത്. 2015 ലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോൾ ഇരുവരും വിവാഹ മോചനം നേടിയിരിക്കുകയാണ്,

പ്രണയവിവാഹമായിരുന്നു ഇവരുടേത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു പിന്നീട്. കുട്ടിക്കാലം മുതലേ തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. അബീഷിന്റെ പ്രണയം തുടക്കത്തില്‍ നിരസിച്ചുവെങ്കിലും പിന്നീട് വിവാഹത്തിന് സമ്മതം അറിയിക്കുകയായിരുന്നു താരം. ഇവരുടെ വിവാഹനിശ്ചയ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.