നീ ഒറ്റ ആള്‌ കാരണമാണ് എനിക്കിന്നവളെ കാണാൻ പറ്റാത്തത്, നീയെന്റെ മോളെ വിഷമിപ്പിച്ചു, അനീഷ് ഉപാസന

മലയാളത്തിലെ മികച്ച സെലിബ്രേറ്റി ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് സംവിധായകന്‍ കൂടിയായ അനീഷ് ഉപാസന. മോഹൻലാലിൻറെ കട്ട ഫാനായ അനീഷ് പലകുറി മോഹൻലാലിനോടുള്ള ആരാധനയെ കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന നീലഗിരി ജില്ലയിലെ എരുമാട്…

മലയാളത്തിലെ മികച്ച സെലിബ്രേറ്റി ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് സംവിധായകന്‍ കൂടിയായ അനീഷ് ഉപാസന. മോഹൻലാലിൻറെ കട്ട ഫാനായ അനീഷ് പലകുറി മോഹൻലാലിനോടുള്ള ആരാധനയെ കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന നീലഗിരി ജില്ലയിലെ എരുമാട് എന്ന സ്ഥലത്ത് ജനിച്ചു വളർന്ന സാദാ നാട്ടിൻപുറത്തുകാരനിൽ നിന്നുമാണ് ഇപ്പോഴത്തെ താനായത് എന്ന് അനീഷ് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ വ്യക്തിയാണ് അനീഷ്, ഇപ്പോൾ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്, തന്റെ മകളുടെ പിറന്നാളിന് എതാൻ കഴിയാത്ത വിഷമം അറിയിച്ചിരിക്കുകയാണ് അനീഷ് ഉപാസന.

“എടാ..കോറോണേ..ഇന്നെന്റെ മോളുടെ birthday ആണ്.. നീ ഒറ്റ ആള്‌ കാരണമാണ് എനിക്കിന്നവളെ കാണാൻ പറ്റാത്തത്… അവന്റെയൊരു റിസൾട്ട്… ഇന്നലെ രാത്രി 12 മണിക്ക് അവളെ ഒന്ന് വിളിച്ചു വിഷ് ചെയ്യാൻ പോലും സമ്മതിക്കാതെ നീയെന്നെ ക്ഷീണം കുത്തിവെച്ചു ഉറക്കി കളഞ്ഞില്ലടാ മരഭൂതമേ… ഇവിടുന്ന് ഞാൻ ഇറങ്ങുന്ന ദിവസം നിന്റെ വായിൽ പടക്കം വെച്ച് ഞാൻ പൊട്ടിക്കും..നോക്കിക്കോ… നീയെന്റെ മോളെ വിഷമിപ്പിച്ചു..പൊറുക്കില്ല ഞാൻ.. അച്ഛന്റെ പൊന്നിന് പിറന്നാൾ ആശംസകൾ… അച്ഛൻ ഓടി വരാ ട്ടോ പൊന്നേ… എന്നാണ് അനീഷ് പങ്കുവെച്ച പോസ്റ്റ്, നിരവധി പേരാണ് അനീഷിന്റെ ഈ പോസ്റ്റിനു കമെന്റുമായി എത്തുന്നത്.

പോസ്റ്റിൽ നിന്നും മക്കളോടുള്ള അനീഷിന്റെ സ്നേഹവും വാത്സല്യവും മനസ്സിലാക്കാൻ സാധിക്കുന്നതാണ്, അനീഷിന്റെയും നടി അഞ്ജലി നായരുടെയും മകളാണ് ആവണി, ഇരുവരും വര്ഷങ്ങളായി വേര്പിരിഞ്ഞാണ് ജീവിക്കുന്നത്, ദൃശ്യം രണ്ടിൽ വളരെ മികച്ച അഭിനയം കാഴ്ച താരം കൂടിയാണ് അഞ്ജലി നായർ, അഞ്ജലിയെ പ്രേക്ഷകർ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് ഇരുവരും തമ്മിൽ വിവാഹ മോചിതരായ കാര്യം പുറത്ത് വരുന്നത്