സങ്കല്പത്തിലെ ആളെ കിട്ടാത്തതുകൊണ്ട് ഇപ്പോഴും സിംഗിളായിരിക്കുന്നത് ആർദ്ര ദാസ്

മിനിസ്‌ക്രീൻ പ്രേക്ഷകർക്കൊക്കെ സുപരിചിതയായ താരമാണ് നടി ആർദ്ര ദാസ്. സീരിയലുകളിൽ വില്ലത്തിയായും നായികയായിട്ടുമൊക്കെ തിളങ്ങിയ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ആർദ്രയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് തന്റെ…

മിനിസ്‌ക്രീൻ പ്രേക്ഷകർക്കൊക്കെ സുപരിചിതയായ താരമാണ് നടി ആർദ്ര ദാസ്. സീരിയലുകളിൽ വില്ലത്തിയായും നായികയായിട്ടുമൊക്കെ തിളങ്ങിയ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ആർദ്രയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് തന്റെ വിശേഷങ്ങളെല്ലാം ആർദ്ര പങ്കുവയ്ക്കാറുള്ളത്.

ഇപ്പോഴിതാ ആർദ്ര ദാസ് പറഞ്ഞൊരു കാര്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. തന്നെ കുറിച്ച് വരുന്ന വാർത്തകളോ ഗോസിപ്പുകളോ ഒന്നും മൈന്റ് ചെയ്യുന്നില്ലെന്ന് പറയുകയാണ് ആർദ്ര. അന്ന് വിവാഹം സംബന്ധിച്ച് ഒരു ആഗ്രഹം പറഞ്ഞിരുന്നെങ്കിലും അങ്ങനെ ആരും വന്നില്ലെന്നും അതുകൊണ്ട് താൻ ഇപ്പോഴും സിംഗിൾ ആണെന്നും ആർദ്ര പറയുന്നുണ്ട്.സീരിയൽ ടുഡേ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇക്കാര്യം പറഞ്ഞത്.

തന്‌റെ കല്യാണ സങ്കൽപങ്ങളെ കുറിച്ച് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നെക്കാൾ പത്ത് വയസ്സ് മുതിർന്ന ആളെ കെട്ടണം, ആൾ തമിഴൻ ആയിരിക്കണം എന്നൊക്കെ ആണ് പറഞ്ഞിരുന്നത്. ഇതുവരെ അങ്ങനെ ഒരാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇപ്പോഴും ഇപ്പോഴും സിംഗിളാണ്,’ ആർദ്ര പറഞ്ഞു. മഞ്ഞുരുകും കാലം, സത്യ എന്ന പെൺകുട്ടി, സുമംഗലി ഭവ, പരസ്പരം, ഒറ്റച്ചിലമ്പ്, തുടങ്ങിയ പരമ്പരകളിലൂടെയാണ് താരം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയത്‌