പിറന്നാളിന് പ്രിയതമയ്ക്ക് അർജുൻ നൽകിയ സർപ്രൈസ് കണ്ടോ ?

മലയാളികളുടെ പ്രിയതാരമാണ് അർജുൻ അശോകൻ.ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. നടൻ ഹരിശ്രീ അശോകന്റെ മകൻ എന്നതിനപ്പുറത്തേക്ക് തന്റേതായ ഒരിടം മലയാള സിനിമയിൽ കണ്ടെത്തിയ താരമാണ്…

മലയാളികളുടെ പ്രിയതാരമാണ് അർജുൻ അശോകൻ.ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. നടൻ ഹരിശ്രീ അശോകന്റെ മകൻ എന്നതിനപ്പുറത്തേക്ക് തന്റേതായ ഒരിടം മലയാള സിനിമയിൽ കണ്ടെത്തിയ താരമാണ് അർജുൻ അശോകൻ. അഭിനയ ലോകത്തേയ്ക്ക് എത്തി കുറച്ചു നാളുകൾക്കുള്ളിൽ തന്നെ അർജുൻ വിവാഹിതനായി. ബാല്യകാല സുഹൃത്തും പ്രണയിനിയുമായ നിഖിതയെ ആണ് താരം വിവാഹം കഴിച്ചത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. അൻവി എന്ന് പേരിട്ടിരിക്കുന്ന ഒരു മകൾ കൂടിയുണ്ട് എന്നിവർക്ക്. ഇന്നിപ്പോൾ പ്രിയതമയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് അർജുൻ.നിഖിതയ്ക്ക് സർപ്രൈസ് നൽകികൊണ്ടുള്ള അർജുന്റെ വീഡിയോ ആണ് ഇപ്പോൾ സോക്കറിൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കേക്ക് കട്ട് ചെയ്ത് പിറന്നാൾ ആഘോഷിക്കുന്ന നിഖിതയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് നിഖിതയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.