‘വിനായകന്റെ ഈ മറുപടി തിയറ്ററില്‍ കയ്യടി നിറച്ചു’ വൈറലായി ഒരു കുറിപ്പ്

മാര്‍ച്ച് 18ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ഒരുത്തീ സിനിമ മികച്ച പ്രേക്ഷക നിരൂപക പ്രശംസയും ഏറ്റുവാങ്ങി തീയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അരുണിമ കൃഷ്ണന്റെ കുറിപ്പാണ് സോഷ്യല്‍…

oruthee movie review by arunima

മാര്‍ച്ച് 18ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ഒരുത്തീ സിനിമ മികച്ച പ്രേക്ഷക നിരൂപക പ്രശംസയും ഏറ്റുവാങ്ങി തീയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അരുണിമ കൃഷ്ണന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

“നീ ബേക്കൽ കോട്ട കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ റെഡിയായിരുന്നോ”
വിനായകന്റെ ഈ മറുപടി തീയറ്ററിൽ കയ്യടി നിറച്ചു. അതേ,അവർ റിലാക്സ് ചെയ്ത ഒരു നിറഞ്ഞ കയ്യടി. അവരെല്ലാം തുടക്കം മുതൽ രാധാമണിയുടെ കൂടെ സഞ്ചരിക്കുകയായിരുന്നു. അവളും അപ്പുവും കള്ളനു പിന്നാലെ റോഡിലൂടെയും കായലിലൂടെയും പാഞ്ഞപ്പോൾ ഓരോരുത്തരും മനസ്സുകൊണ്ടവളായി മാറുകയായിരുന്നു. അവളുടെ മാനസികാവസ്ഥ സ്ത്രീ പുരുഷ ഭേദമന്യേ ഏറ്റെടുത്ത കാഴ്ചയാണ് ഇന്നലെ തീയറ്ററിൽ കണ്ടത്.
ഒരുത്തിയിൽ വിനായകനോ, നവ്യാ നായരോ, Navya Nair. മുകുന്ദനോ, വിയാനോ Viyaan Viyaan സന്തോഷ് കീഴാറ്റൂരോ Santhosh Keezhattoor ഇല്ല. പകരം അതിൽ അവരെല്ലാം നാം കണ്ടു പരിചയിച്ച നമുക്ക് ചുറ്റുമുള്ള ആരൊക്കെയോ ആണ്. പ്രത്യേകിച്ച് ഒറ്റയ്ക്ക് പൊരുതി വന്നവർ. കഥാപാത്രങ്ങളായി അവരൊന്നും അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നുവെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്ന ‘ഒരു സമ്പൂർണ്ണ വി.കെ.പി ചിത്രം’ Vk Prakash
ഒരു യഥാർത്ഥ സംഭവത്തെ സിനിമാറ്റിക് ഡീറ്റയിലിങ്ങോടെ തിരക്കഥയാക്കിയ എസ്. സുരേഷ് ബാബു സാറിന് എന്നും അഭിമാനിക്കാം.
നവ്യാ നായരുടെ തിരിച്ചുവരവ് എന്നു പറയുന്നതിലും നല്ലത് അവരിവിടെനിന്നെങ്ങും പോയിട്ടില്ലെന്നു പറയുന്നത് തന്നെയാണ്. ബാലാമണിയും നന്ദനവും ഇന്നും പ്രേക്ഷകരുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുകയാണല്ലോ. ഇടയ്ക്കിടയ്ക്ക് ആ സിനിമയോ, അതിലെ പാട്ടുകളോ കാണാത്തവരോ കേൾക്കാത്തവരോ ഇല്ലെന്ന് പറയുന്നത് വെറുമൊരു ഭംഗിവാക്കല്ല. അവർ ചെയ്ത ഉൾക്കാമ്പുള്ള മറ്റു പല വേഷങ്ങൾക്കുമൊപ്പം ഇനി രാധാമണിയുമുണ്ടാകുമെന്നത് നിസ്സംശയം പറയാം.
ജോലി സംബന്ധമായുള്ള അച്ഛന്റെ സ്ഥലംമാറ്റക്കാലത്ത് കുറച്ചു നാൾ എന്റെ അമ്മയും ഒരു തരത്തിൽ ‘ഒരുത്തി’ ആയിരുന്നു. ആ കാലത്ത് രണ്ടു പെൺമക്കളേയും കൊണ്ട് അവർ നടത്തിയത് ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ പോരാട്ടം തന്നെയാണ്. ഈ വരികൾ ഞാൻ മാത്രം പറയുന്നതല്ല. എന്നെപ്പോലെ ഒരുപാട് ആളുകൾ പറയുന്ന കാര്യം. അച്ഛൻ വരാൻ വൈകിയ ഒരു രാത്രിയിൽ 4 വയസ്സുകാരിയായ എന്റെ വിരലിൽ മോതിരം മുറുകി. അന്ന് എന്ത് ചെയ്യണമെന്ന അറിവില്ലാത്ത അമ്മ, രണ്ടും കല്പിച്ച് രാത്രിയിൽ ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് കൂടി ഒറ്റയ്ക്ക് എന്നെയും കൂട്ടി 2 കിലോമീറ്റർ നടന്ന് തട്ടാനെ കണ്ടെത്തി മോതിരം മുറിപ്പിച്ചു. വാഹന സൗകര്യങ്ങൾ, വിളിച്ചു പറയാൻ ഫോൺ, ഇതൊന്നുമില്ലാതെ അമ്മ എന്ത് ധൈര്യത്തിലാണ് അന്നത് ചെയ്തതെന്ന് ഇപ്പോഴുമറിയില്ല. അതേപോലെ ഞാൻ കണ്ടു വളർന്ന എന്റെ നാട്ടിലെ ഓരോരുത്തരും ഓരോ ഓട്ടത്തിലായിരുന്നു. ജീവിക്കാനുള്ള ഓട്ടം. ഒരമ്മയായപ്പോൾ ഞാൻ ഓടിയ ചില ഓട്ടങ്ങളും ചെറിയൊരു വിറയോടൊപ്പം മിന്നായം പോലെ മനസ്സിൽ കടന്നുവന്നു. നമ്മൾ ഓരോരുത്തരും തന്നെയാണ് ഒരുത്തിയെന്ന് തോന്നുന്നുണ്ട്.
ഒരുത്തി തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്. സ്ത്രീയെന്ന പരിമിതികളെ മറികടന്ന് നീതിക്ക്‌ വേണ്ടി രാധാമണി നടത്തുന്ന പോരാട്ടം മാത്രമല്ലത്, നാമറിയാതെ ചെന്നു പെടുന്ന അബദ്ധങ്ങളിലേക്കുള്ള നേർക്കാഴ്ച കൂടിയാണത്. ചടുലമായ താളത്തിലുള്ള
ഛായാഗ്രഹണം, സൗണ്ട് ഡിസൈൻ രംഗനാഥ്‌ രവി Renganaath Ravee ,സൗണ്ട് മിക്സിങ് Vipin Nair (മ്മടെ വിപിൻ ചേട്ടൻ), പശ്ചാത്തല സംഗീതം തുടങ്ങിയ എല്ലാ ചേരുവകളും ഒന്നിനൊന്ന് മികവുറ്റത്. കാലിക പ്രസക്തിയുള്ള ഈ ചിത്രം ഒരുക്കിയ വി.കെ.പി സാറിനും ടീമിനും ഒരു ബിഗ് സല്യൂട്ട്.
Nb: നവ്യ നായരുടെ ഇന്റർവ്യൂകൾ ഒരുപാട് കണ്ടു. അതിൽ അവർക്ക് വന്ന മാറ്റം ശ്രദ്ധിച്ചു. അതേ അക്ഷരാർത്ഥത്തിൽ അവരും ‘ഒരുത്തി’യായി മാറിയിരിക്കുന്നു. ‘ഫ്രോയിഡിന്റെ സിദ്ധാന്തങ്ങളും ജൊഹാരി വിൻഡോ കൺസെപ്റ്റും’ അവർ പറയുന്നത് കേട്ട് സത്യത്തിൽ അമ്പരന്നു. വളരെ ലളിതമായാണ് അവർ അക്കാര്യങ്ങൾ പ്രേക്ഷകരിലേക്ക് പകർന്നു കൊടുത്തത്.