ഒൻപതാം ക്ലാസിൽ വെച്ചാണ് ഞാനും രോഹിതും മകൾക്ക് പേരിട്ടത്

വളരെ കുറച്ച് സമയം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിൽ കൂടിയാണ് ആര്യ പ്രമുഖയായത്. അത് കൊണ്ട് തന്നെ താരത്തെ ബഡായ് ആര്യ എന്നാണ് അറിയപ്പെടുന്നതും. ബിഗ്‌ബോസിൽ…

വളരെ കുറച്ച് സമയം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിൽ കൂടിയാണ് ആര്യ പ്രമുഖയായത്. അത് കൊണ്ട് തന്നെ താരത്തെ ബഡായ് ആര്യ എന്നാണ് അറിയപ്പെടുന്നതും. ബിഗ്‌ബോസിൽ എത്തിയപ്പോൾ ആര്യ തന്റെ കുടുംബജീവിതത്തെ കുറിച്ച്പറഞ്ഞിരുന്നു, അതിൽ 85ശതമാനം തെറ്റും തന്റെ ഭാഗത്തായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. നടി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലന്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. അവതാരകയായും നടിയായുമെല്ലാം തിളങ്ങുന്നതിന്റെ ഇടയിൽ ആണ് താരം ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയത്. ബിഗ്‌ബോസിൽ എത്തിയപ്പോൾ താരത്തെ എല്ലാവരും കൂടുതൽ മനസ്സിലാക്കി.ആര്യയെ പോലെ തന്നെ മകള്‍ റോയയും ഇപ്പോള്‍ കുഞ്ഞ് സെലിബ്രിറ്റിയാണ്. ആര്യ ബിഗ് ബോസില്‍ ആയിരിക്കവേ റോയയുടെ പിറന്നാള്‍ വലിയ ആഘോഷമാക്കിയിരുന്നു.

അന്നും മകള്‍ ആര്യയുടെ ഭര്‍ത്താവ് രോഹിത്തിനൊപ്പമായിരുന്നു.മികച്ച നടിയായും അവതാരികയുമായെല്ലാം സ്‌ക്രീനിൽ തിളങ്ങി നിന്ന സമയത്ത് ആണ് ആര്യ ബിഗ് ബോസ്സിൽ എത്തുന്നത്. സ്‌ക്രീനിൽ വളരെ നന്നായി തമാശകൾ പറയുകയും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്ത ആര്യയുടെ മറ്റൊരു മുഖമാണ് ബിഗ് ബോസ്സിൽ പ്രേക്ഷകർ കണ്ടത്. ഇതോടെ കടുത്ത വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ ഉയർന്നത്. എന്നാൽ വിമര്ശനങ്ങൾക്കൊന്നും മറുപടി നൽകാതെ തന്റെ നിലപാടുകളിൽ ഉറച്ച് മുന്നോട്ട് പോകുകയാണ് താരം ചെയ്തത്.

ഇപ്പോൾ തന്റെ മകളുടെ പേരിനെക്കുറിച്ച് ഒരഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.9ാം ക്ലാസിലെ പൈങ്കിളി പ്രേമത്തിനിടയില്‍ തന്നെ മകള്‍ക്ക് പേരിട്ടവരാണ് താനും രോഹിത്തുമെന്നായിരുന്നു ആര്യ പറഞ്ഞത്. അതൊരു ഗ്രീക്ക് വേര്‍ഡാണ്, സ്വപ്‌നസാഫല്യമെന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. 9ാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്തായിരുന്നു ഞാനും രോഹിത്തും പ്രണയത്തിലായത്. അന്നേ നമ്മള്‍ കുഞ്ഞിന്റെ പേരുകളൊക്കെ തീരുമാനിച്ചിരുന്നു.എന്റെ ഫ്രണ്ട്‌സിനെല്ലാം ഞങ്ങളുടെ റിലേഷനെക്കുറിച്ച് അറിയാമായിരുന്നു. എന്റെ ക്ലാസിലെ ഒരു ഫ്രണ്ടാണ് പേര് തിരഞ്ഞെടുത്തത്. രോഹിത്തും ആര്യയും ചേര്‍ന്നാണ് റോയ എന്ന പേര്. ആണ്‍കുട്ടിയാണെങ്കില്‍ അഹിത് എന്ന് ഇടാമെന്നായിരുന്നു. അന്ന് തന്നെ ആ പേരുകള്‍ മനസ്സിലുറപ്പിച്ചിരുന്നു. മോളാണെങ്കില്‍ നമുക്ക് റോയ എന്ന് പേരിടാമെന്ന് രോഹിത്തിനോട് പറഞ്ഞിരുന്നു. അന്ന് അര്‍ത്ഥമൊന്നും അറിയില്ല. പിന്നെ തപ്പിയപ്പോഴാണ് അര്‍ത്ഥമൊക്കെ മനസ്സിലാക്കിയത്. എന്നാണ് ആര്യ പറയുന്നത്