നീ കാരണമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്, ശ്രദ്ധനേടി ആര്യയുടെ വാക്കുകൾ

വളരെ കുറച്ച് സമയം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിൽ കൂടിയാണ് ആര്യ പ്രമുഖയായത്. അത് കൊണ്ട് തന്നെ താരത്തെ ബഡായ് ആര്യ എന്നാണ് അറിയപ്പെടുന്നതും. ബിഗ്‌ബോസിൽ…

വളരെ കുറച്ച് സമയം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിൽ കൂടിയാണ് ആര്യ പ്രമുഖയായത്. അത് കൊണ്ട് തന്നെ താരത്തെ ബഡായ് ആര്യ എന്നാണ് അറിയപ്പെടുന്നതും. ബിഗ്‌ബോസിൽ എത്തിയപ്പോൾ ആര്യ തന്റെ കുടുംബജീവിതത്തെ കുറിച്ച്പറഞ്ഞിരുന്നു, അതിൽ 85ശതമാനം തെറ്റും തന്റെ ഭാഗത്തായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. നടി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലന്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. അവതാരകയായും നടിയായുമെല്ലാം തിളങ്ങുന്നതിന്റെ ഇടയിൽ ആണ് താരം ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയത്. ബിഗ്‌ബോസിൽ എത്തിയപ്പോൾ താരത്തെ എല്ലാവരും കൂടുതൽ മനസ്സിലാക്കി. ആര്യയെ പോലെ തന്നെ മകള്‍ റോയയും ഇപ്പോള്‍ കുഞ്ഞ് സെലിബ്രിറ്റിയാണ്.

കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ മകൾ റോയയുടെ പിറന്നാൾ ദിവസം. മകളുടെ പിറന്നാൾ ദിവസം ആഘോഷമാക്കിയിരിക്കുയാണ് ആര്യ. സോഷ്യൽ മീഡിയ വഴി പങ്ക് വച്ച ചിത്രങ്ങളും കുറിപ്പും ഇപ്പോൾ വൈറൽ ആണ്.എന്റെ ഹൃദയവും ആത്മാവും ഒക്കെയാണ് എന്റെ മകൾ എന്ന് പറഞ്ഞുതുടങ്ങുന്ന കുറിപ്പോടെയാണ് ആര്യ മകൾക്ക് ആശംസകൾ നേർന്നത്. തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് തൻറെ മകൾ എന്നും ആര്യ പറയുന്നു.

” അവൾ എന്റെ അമ്മയാണ്, എന്റെ മകളാണ്, എന്റെ ഏറ്റവും നല്ല സുഹൃത്താണ് , എന്റെ ആത്മാവ്‌, എന്റെ ലോകം എല്ലാം അവൾ ആണ്. മാത്രമല്ല എനിക്ക് മുന്നോട്ട് പോകാനുള്ള കാരണവും, ഞാൻ ഇന്ന് ജീവിച്ചിരിക്കാനുള്ള ഒരേയൊരു കാരണവും എന്റെ മകൾ ആണ്. ഒരായിരം ജന്മദിനാശംസകൾ കുഞ്ഞേ.. മമ്മ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് വാക്കുകൾ കൊണ്ട് വർണ്ണിക്കുവാൻ സാധിക്കില്ല “, എന്നും ആര്യ കുറിപ്പിലൂടെ പറയുന്നു.ഖുശി എന്നാണ് റോയയെ ആര്യ വിളിക്കുന്നത്, കഴിഞ്ഞ വർഷം ഖുഷിയുടെ പിറന്നാൾ ദിനം ആര്യ ബിഗ് ബോസ് വീടിനുള്ളിൽ ആയിരുന്നത് കൊണ്ടുതന്നെ മകളുടെ പിറന്നാൾ ദിനം ആഘോഷമാക്കിയത് അച്ഛൻ രോഹിത് സുശീലൻ ആയിരുന്നു. റോയയുടെ പിറന്നാൾ ദിനം മകളെ രോഹിത് ഉമ്മ വയ്ക്കുന്നതിന്റെയും, കേക്ക് കട്ട് ചെയ്യുന്നതിന്റെയും , മടിയിൽ ഇരുത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.