ബോയ്ഫ്രണ്ടിന്റെ പാല് കാച്ചലിനെത്തി ആര്യ!!! അമ്മായിച്ഛന് മിനി ബാര്‍ സെറ്റ് സമ്മാനം

ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷക പ്രിയയായി മാറിയ അവതാരകയും നടിയുമാണ് ആര്യ. ബിഗ് ബോസ് മലയാളം സീസണ്‍ 2വില്‍ ആര്യ മത്സരാര്‍ഥിയായി പങ്കെടുത്തിരുന്നു. അടുത്തിടെ ആര്യ പുതിയ യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. ബഡായി ടോക്കീസ് ബൈ…

ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷക പ്രിയയായി മാറിയ അവതാരകയും നടിയുമാണ് ആര്യ. ബിഗ് ബോസ് മലയാളം സീസണ്‍ 2വില്‍ ആര്യ മത്സരാര്‍ഥിയായി പങ്കെടുത്തിരുന്നു. അടുത്തിടെ ആര്യ പുതിയ യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. ബഡായി ടോക്കീസ് ബൈ ആര്യ എന്നാണ് ചാനലിന്റെ പേര്. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളെല്ലാം ആര്യ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

ആര്യ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയും വൈറലായിരിക്കുകയാണ്. തന്റെ ബോയ്ഫ്രണ്ടിന്റെ വീടിന്റെ പാല് കാച്ചലിന് പോയ സന്തോഷമാണ് ആര്യ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ബോയ്ഫ്രണ്ട് വീര്‍ അഭിമന്യുവാണ്. വളരെ നാളുകളായി തന്റെ ബോയ്ഫ്രണ്ട് വീര്‍ അഭിമന്യുവാണെന്നും ആര്യ വീഡിയോയില്‍ പറയുന്നു.

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ഷിബ്ല ഫറയുടെ മകനാണ് വീര്‍ അഭിമന്യു. ഷിബ്ലയും ഭര്‍ത്താവ് വിജിത്തും ആര്യയും അടുത്ത സുഹൃത്തുക്കളാണ്. തങ്ങള്‍ ഒരു കുടുംബം പോലെയാണെന്നും ആര്യ പറയുന്നു. പാല് കാച്ചലിന് ആര്യയുടെ മകള്‍ റോയയും ഒപ്പമുണ്ടായിരുന്നു.

വീര്‍ അഭിമന്യു തന്റെ ബോയ്ഫ്രണ്ടായതിനാല്‍ ഷിബ്ല തന്റെ അമ്മായിയമ്മയും വിജിത്ത് തന്റെ അമ്മായി അച്ഛനുമാണെന്നും ആര്യ തമാശയായി പറയുന്നു. അമ്മായിയച്ഛന് മിനി ബാറിനുള്ള സെറ്റും സമ്മാനിച്ചിരിക്കുകയാണ് താരം. വിജിത്ത് മിനി ബാറിനുള്ള ഇടം ഫ്‌ലാറ്റില്‍ ഒരുക്കിയിട്ടുണ്ട്. ഐസ് ബക്കറ്റ്, ഷേക്കര്‍, ആഷ്ട്രെ എന്നിവയടങ്ങിയ ഗിഫ്റ്റാണ് ആര്യ നല്‍കിയത്.

ദുസ്വഭാവം എന്‍ഗറേജ് ചെയ്യാനുള്ള ഗിഫ്റ്റാണ് ആര്യ സമ്മാനിച്ചത് എന്നാണ് സമ്മാനം കണ്ട് ഷിബ്ല പറഞ്ഞത്. ഇതൊന്നും ഉപയോഗിക്കാന്‍ വേണ്ടി തന്നതല്ലെന്നും എല്ലാം ഡെക്കറേറ്റീവ് പീസസ് മാത്രമാണെന്നും ആര്യ പറയുന്നു.

അടുത്തിടെയാണ് ഷിബ്ലയും ഭര്‍ത്താവ് വിജിത്തും കാക്കനാട് പുതിയ ഫ്‌ലാറ്റ് വാങ്ങിയത്. അതിന്റെ പാല് കാച്ചല്‍ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു ആര്യ. ലിവിങ്, ഡൈനിങ്, കിച്ചന്‍, രണ്ട് കിടപ്പുമുറികള്‍ എന്നിവ ചേര്‍ന്നതാണ് 1300 സ്‌ക്വയര്‍ഫീറ്റ് ഫ്‌ലാറ്റ്.

ഷിബിലയും ഭര്‍ത്താവും പത്ത് വര്‍ഷത്തോളമായി വാടക വീടുകളിലായിരുന്നു താമസിച്ചത്. അത് വലിയ നഷ്ടമാണെന്ന് മനസിലായി. അങ്ങനെയാണ് സ്വന്തമായി ഫ്‌ലാറ്റ് വാങ്ങിയത്. മെയിലാണ് പുതിയ അണ്‍ഫര്‍ണിഷ്ഡ് ഫ്‌ലാറ്റിലേക്ക് താമസം മാറിയത്. അവിടെ ഒതുങ്ങി താമസിച്ചാണ് ഫര്‍ണിഷിങ് ചെയ്തത്.