തടി കൂടിയപ്പോൾ എന്റെ ഭയം എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ കഴിയുമോ എന്നതായിരുന്നു

നടിയും അവതാരകയുമായ ആര്യ ബിഗ് ബോസില്‍ നിന്ന് പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. നേരത്തെ വിവാഹമോചിതയായ നടി മറ്റൊരു പ്രണയത്തിലാണെന്നും അദ്ദേഹത്തെ ജാന്‍ എന്ന് വിളിക്കാമെന്നുമാണ് ആര്യ പറഞ്ഞിരുന്നത്. പുറത്ത് വന്നതിന് ശേഷം അദ്ദേഹം താല്‍പര്യമില്ലെന്ന്…

നടിയും അവതാരകയുമായ ആര്യ ബിഗ് ബോസില്‍ നിന്ന് പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. നേരത്തെ വിവാഹമോചിതയായ നടി മറ്റൊരു പ്രണയത്തിലാണെന്നും അദ്ദേഹത്തെ ജാന്‍ എന്ന് വിളിക്കാമെന്നുമാണ് ആര്യ പറഞ്ഞിരുന്നത്. പുറത്ത് വന്നതിന് ശേഷം അദ്ദേഹം താല്‍പര്യമില്ലെന്ന് പറഞ്ഞ് പോയതോടെ താന്‍ വിഷാദത്തിലായി പോയെന്ന് നടി സൂചിപ്പിച്ചിരുന്നു. ഇപ്പോൾ തന്റെ ശരീര വണ്ണം കൂടിയതിനെക്കുറിച്ച് പറയുകയാണ് ആര്യ, ആര്യയുടെ വാക്കുകൾ ഇങ്ങനെ.

വണ്ണം കൂടി എന്ന് തോന്നിയപ്പോള്‍ എന്നെ ആദ്യം അലട്ടിയ സംഭവം, എങ്ങിനെ ഞാന്‍ എനിക്ക് ഇഷ്ടപ്പെട്ട എല്ലാ വസ്ത്രവും ധരിയ്ക്കും എന്നതായിരുന്നു. ജീന്‍സും ടീ ഷര്‍ട്ടും ഒക്കെ ധരിച്ചാല്‍ ടയര്‍ ഉരുണ്ട് പോകുന്നത് പോലെ ആകുമോ എന്നൊക്കെയായിരുന്നു എന്റെ ചിന്ത. പെട്ടന്ന് തന്നെ വര്‍ക്കൗട്ട് ചെയ്ത് തടി കുറയ്ക്കുകയായിരുന്നു. തടി കൂടിയാല്‍ എനിക്ക് പറ്റില്ല. ഇഷ്ടമുള്ള വേഷം ധരിക്കാന്‍ പറ്റാതിരിക്കുക എന്നാല്‍ എനിക്ക് വളരെ അധികം വിഷമമുള്ള കാര്യമാണ്. അതുകൊണ്ടാണ് പറഞ്ഞത് ഫാഷന്‍ എന്നാല്‍ എനിക്ക് കംഫര്‍ട്ട് ആണ്. പക്ഷെ പരീക്ഷണങ്ങള്‍ നടത്താനും എനിക്ക് ഇഷ്ടമാണ്

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ളാവിൽ കൂടിയാണ് താരം കൂടുതൽ പ്രശസ്തി നേടിയത്. വർഷങ്ങൾ കൊണ്ട് തന്നെ സിനിമയിൽ താരം സജീവം ആണെങ്കിലും ബഡായി ബംഗ്ളാവ് ആണ് താരത്തിന് കൂടുതൽ ആരാധകരെ നേടി കൊടുത്തത്. അതിനു ശേഷം ബിഗ് ബോസ് റീലിറ്റി ഷോയുടെ രണ്ടാം ഭാഗത്തിൽ താരം മത്സരാർത്ഥിയായ എത്തിയിരുന്നു. ആര്യായെയും ആര്യയുടെ ഫാമിലിയെയും പ്രേക്ഷകർക്ക് ബിഗ് ബോസ്സിലൂടെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു. അതിനു ശേഷം താരം ഏഷ്യാനെറ്റിൽ തന്നെ അവതാരികായായും എത്തിയിരുന്നു.