മനോഹരമായ നൃത്തച്ചുവടുകളുമായി മഞ്ഞുപത്രോസ്, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ…

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളിൽ സജീവം ആയിരുന്നെങ്കിൽ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങാൻ മറന്നില്ല. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായ എത്തിയതോടെ മഞ്ജുവിന്റെ ജീവിത കഥകളും മലയാളികൾ അറിയാൻ തുടങ്ങി.

പരുപാടിയിൽ ശക്തമായ മത്സരാർത്ഥിയായി തുടക്കം മുതൽ തന്നെ മഞ്ജു തിളങ്ങിയെങ്കിലും 49-ാം ദിവസം താരം പരുപാടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. മഞ്ജുവിന്റെ ജീവിത കഥകൾ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ സുതാര്യം ആയി മാറുകയും ചെയ്തിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലൂടെയാണ് മഞ്ജുവും ഭർത്താവ് സുനിച്ചനും പ്രേഷകരുടെ മുന്നിൽ എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജുവിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധനേടുന്നത്.

അടുത്തിടെ ആണ് മഞ്ജു ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്, തന്റെ യൂട്യൂബ് ചാനലിൽ കൂടി തന്റെ വിശേഷങ്ങൾ എല്ലാം മഞ്ജു ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോൾ മഞ്ജു പങ്കുവെച്ച ഒരു ഡാൻസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കള്ളക്കണ്ണൻ ഇഷ്ടം എന്ന അടിക്കുറിപ്പിലൂടെയാണ് താരം നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. നിമിഷ നേരങ്ങൾക്കുള്ളിൽ വീഡിയോ വൈറലാവുകയായിരുന്നു. ഒരുപാട് പേരാണ് നല്ല ആശംസകളുമായി മുന്നോട്ട് വന്നിരിക്കുന്നത്. വീഡിയോയിൽ അതിസുന്ദരിയായ മഞ്ജു സുനിച്ചനെയാണ് ആരാധകർക്ക് കാണാൻ സാധിക്കുന്നത്. എത്ര മോശമായ അഭിപ്രായങ്ങളും ഉണ്ടെങ്കിലും അതിനെയൊന്നും നടി പ്രതികരിക്കാറില്ല.

https://youtu.be/nL983wb1dno?t=4