അനിയത്തി അഞ്ജനയുടെ വിവാഹ വേദിയില്‍ തിളങ്ങി ആര്യ; വീഡിയോകളും ചിത്രങ്ങളും ശ്രദ്ധേയമാകുന്നു

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് അവതാരകയും നടിയുമായ ആര്യയെ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ ഏറെ ശ്രദ്ധേയമായത്. ബിഗ് ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു താരം. ഇപ്പോഴിതാ ആര്യയുടെ അനിയത്തി അഞ്ജനയുടെ വിവാഹ…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് അവതാരകയും നടിയുമായ ആര്യയെ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ ഏറെ ശ്രദ്ധേയമായത്. ബിഗ് ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു താരം. ഇപ്പോഴിതാ ആര്യയുടെ അനിയത്തി അഞ്ജനയുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. അഖിലാണ് അഞ്ജനയുടെ വരന്‍.

വിവാഹവേദിയില്‍ ആര്യ നിറഞ്ഞു നില്‍ക്കുന്നത് വീഡിയോകളിലും ചിത്രങ്ങളിലും കാണാം. കഴിഞ്ഞ ദിവസം അഞ്ജനയുടെ മെഹന്ദി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ആര്യ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

അച്ഛന്‍ ബാക്കിവച്ചു പോയ സ്വപ്നം സഫലമാക്കാന്‍ കഴിഞ്ഞ സന്തോഷം പങ്കുവെച്ചിരുന്നു ആര്യ. ”ഇത് എന്റെ ഹൃദയത്തിന്റെ ഒരു പാതി.

എന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം സഫലമാകുന്നതാണ് ഇത്, സാക്ഷാത്കരിക്കപ്പെടുന്ന എന്റെ ഏറ്റവും വലിയ സ്വപ്നമാണിത്, എന്റെ കഷ്ടപ്പാടുകളുടെ, ഒരുപാട് ദിനരാത്രങ്ങളുടെ ഫലമാണിത്.

ഒരുപാട് പ്ലാനിങ് ചെയ്ത കാര്യമാണ്, എന്റെ കുഞ്ഞ് അനിയത്തിയുടെ വിവാഹം. എന്റെ ആദ്യത്തെ കുഞ്ഞ്, എന്റെ കൂടപിറപ്പ്. എനിക്ക് വെറുതേ ശാന്തമായി ഇരിക്കാന്‍ കഴിയില്ല.

അവന്റെ കൈകള്‍ പിടിച്ച് അവള്‍ സ്വപ്നത്തിലേക്ക് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം,’ എന്നാണ് അഞ്ജനയുടെ സേവ് ദി ഡേറ്റ് വീഡിയോ പങ്കുവച്ച് ആര്യ കുറിച്ചത്.

2018 നവംബറില്‍ ആയിരുന്നു ആര്യയുടെ അച്ഛന്‍ സതീഷ് ബാബുവിന്റെ മരണം.