ലൊക്കേഷനില്‍ വന്നാല്‍ ഭാസി പ്രശ്‌നം ഉണ്ടാക്കും എന്ന് തോന്നുന്നവര്‍ അവനെ വിളിക്കേണ്ട- ആസിഫ് അലി

അടുത്തിടെയാണ് താരസംഘടന യുവതാരങ്ങളായ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന്‍ നിഗത്തിനും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയത്. ഇനി മുതല്‍ താരങ്ങളുമായി സഹകരിക്കില്ലെന്നാണ് സംഘടന നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ താരങ്ങളെ…

അടുത്തിടെയാണ് താരസംഘടന യുവതാരങ്ങളായ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന്‍ നിഗത്തിനും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയത്. ഇനി മുതല്‍ താരങ്ങളുമായി സഹകരിക്കില്ലെന്നാണ് സംഘടന നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയത്.

ഇപ്പോഴിതാ താരങ്ങളെ വിലക്കിയതില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ആസിഫ് അലിയും. വിഷയത്തിലുള്ള ആസിഫ് അലിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഓരോരുത്തരും ഓരോ വ്യക്തികളാണ്. നമുക്ക് എല്ലാവര്‍ക്കും അവരവരുടേതായ സ്വഭാവമുണ്ട്. ഭാസിയെ വച്ച് സിനിമ ചെയ്യുമ്പോള്‍ അവന്റെ സ്വഭാവം മനസ്സിലാക്കി, അവന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി സിനിമ ചെയ്യാന്‍ താത്പര്യം ഉള്ളവര്‍ മാത്രം അവനെ വിളിക്കുക എന്നാണ് ആസിഫ് അലി വ്യക്തമാക്കിയത്

ഒരാള്‍ക്ക് ഒരു മോശം സ്വഭാവം ഉണ്ട് എന്ന് അറിഞ്ഞാല്‍ അയാളെ വിളിക്കുന്നവര്‍ അത് മനസ്സിലാക്കി വിളിക്കണം. എനിക്ക് ഒരു മോശം സ്വഭാവം ഉണ്ട് എങ്കില്‍, എന്നെ സഹിക്കാന്‍ പറ്റുമെങ്കില്‍ മാത്രമേ വിളിക്കാന്‍ പാടുള്ളൂ. അത്രേയുള്ളൂ എന്നാണ് ആസിഫ് പറയുന്നത്.

ഭാസി അങ്ങിനെയാണ്, ഭാസിയുടെ സ്വഭാവം മനസ്സിലാക്കി അവനെ ഉപയോഗിക്കാന്‍ താത്പര്യം ഉള്ളവര്‍ മാത്രം ഉപയോഗിച്ചാല്‍ മതി. ഭാസിയുടെ സ്വഭാവം ഇങ്ങനെയാണ്, ലൊക്കേഷനില്‍ വന്നാല്‍ പ്രശ്‌നം ഉണ്ടാക്കും എന്ന് തോന്നുന്നവര്‍ അവനെ വിളിക്കേണ്ട.

ഭാസിയെ വച്ച് സിനിമ ചെയ്യുന്നവര്‍ അവന്റെ സ്വഭാവം മനസ്സിലാക്കി, അവന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി സിനിമ ചെയ്യാന്‍ താത്പര്യം ഉള്ളവര്‍ മാത്രം അവനെ വിളിക്കുക. അത്രയേ തനിക്ക് ഈ വിഷയത്തില്‍ പറയാനുള്ളൂ എന്നാണ് നടന്‍ പറയുന്നത്.

ഭാസിയുടെ സ്വഭാവത്തെ കുറിച്ച് ഇത്രയേ തനിക്ക് പറയാന്‍ പറ്റൂ, മറ്റ് കാര്യങ്ങളെ കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും ആസിഫ് അലി വ്യക്തമാക്കി.