സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരത്തിന് ഇറങ്ങിയാൽ മറുപടി ഇനി ലീഗൽ ആയിട്ടാവും

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും റേഡിയോ ജോക്കിയായും അശ്വതി കൈയ്യടി നേടിയിട്ടുണ്ട്. പിന്നാലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്കും എത്തുകയായിരുന്നു. പരമ്പരയില്‍ ആശയായി മിന്നും പ്രകടനമാണ് അശ്വതി കാഴ്ചവെക്കുന്നത്.സ്‌ക്രീനിലെന്നത് പോലെ…

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും റേഡിയോ ജോക്കിയായും അശ്വതി കൈയ്യടി നേടിയിട്ടുണ്ട്. പിന്നാലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്കും എത്തുകയായിരുന്നു. പരമ്പരയില്‍ ആശയായി മിന്നും പ്രകടനമാണ് അശ്വതി കാഴ്ചവെക്കുന്നത്.സ്‌ക്രീനിലെന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. പല വിഷയങ്ങളിലുമുള്ള തന്റെ നിലപാട് അശ്വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.സോഷ്യല്‍ മീഡിയയില്‍ നിലപാട് പങ്കുവെക്കുന്ന പല താരങ്ങളേയും പോലെ അധിക്ഷേപങ്ങളും അശ്ലീല കമന്റുകളുമെല്ലാം അശ്വതിയും നേരിടാറുണ്ട്.

എന്നാല്‍ അത്തരക്കാര്‍ക്ക് ചുട്ടമറുപടി നല്‍കാനും അശ്വതിയ്ക്ക് അറിയാം.അശ്വതിയുടെ ഒരു ചിത്രത്തിന് ഒരു യുവാവ് നൽകിയ കമെന്റിന് താരം നൽകിയ മറുപടി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു കമന്റ് ആയിരുന്നു അശ്വതിയുടേത്, എന്നാൽ ഇപ്പോൾ ആ കമന്റിനെക്കുറിച്ച് ഒരു പോസ്റ്റ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം, അതിനെ കുറിച്ച് എനിക്ക്  ഒന്നും തന്നെ പറയാനില്ല, അത് അയാൾക്കുള്ള മറുപടി ആയിരുന്നു, അത് കൊടുത്തു അവിടെ കഴിഞ്ഞു, ഇനി അത് ചോദിച്ച് ആരും വിളിക്കേണ്ടതില്ല എന്നാണ് താരം പറയുന്നത്.

ആ കമെന്റിനെ കുറിച്ച് ചോദിച്ച് പലരും എത്തി, അവരോടെല്ലാം എനിക്ക് പറയാൻ ഈ ഒരു മറുപടിയെ ഉള്ളു എന്ന് പറഞ്ഞാണ് താരം പോസ്റ്റ് പങ്കുവെച്ചത്. പ്രതികരണം അറിയാനും ഇന്റർവ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേർ പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയിൽ തീർന്നതുമാണ്. മാതൃത്വത്തിന്റെ റൊമാന്റിസൈസേഷൻ ഉദ്ദേശിച്ചോ പൊളിറ്റിക്കൽ കറക്റ്റൻസ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മൾ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക. ഇനി കൂടുതൽ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരത്തിന് ഇറങ്ങിയാൽ മറുപടി ഇനി ലീഗൽ ആയിട്ടാവും എന്ന് കൂടി പറഞ്ഞോട്ടെ മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആളിനും വളരെ വലുതാണ്അ തുകൊണ്ട് ഫേസ്ബുക്കിന് ചെറിയ ബ്രേക്ക്. സ്നേഹത്തിന്, സപ്പോർട്ടിന് എല്ലാവർക്കും നന്ദി എന്നാണ് താരം കുറിച്ചത്