ഷെയ്ന്‍ നിഗത്തെ കുറിച്ച് ആതിരയ്ക്ക് പറയാനുള്ളത് ഇതാണ്..!!

ഭൂതകാലം എന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ അവസാനിക്കുന്നില്ല. രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു കഥാപാത്രങ്ങളെല്ലാം കാഴ്ച്ചവെച്ചത്. സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം, രേവതി…

ഭൂതകാലം എന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ അവസാനിക്കുന്നില്ല. രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു കഥാപാത്രങ്ങളെല്ലാം കാഴ്ച്ചവെച്ചത്. സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം, രേവതി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ നായികയെ പ്രേക്ഷകര്‍ക്ക് മുന്നേ പരിചയമുണ്ട്. ആട് 2 അടക്കമുള്ള സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ആതിര പട്ടേല്‍ ആയിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തിലെ അഭിനയത്തിന് ഒരുപാട് പേര്‍ തന്നെ പ്രശംസിച്ച് എത്തിയെന്നാണ് നടി പറയുന്നത്.

ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യണം എന്ന ആഗ്രവും താരം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം ഷെയ്ന്‍ എന്ന നടനെ കുറിച്ച് ആതിര പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഓരോ ദിവസവും ഷൂട്ട് ചെയ്യാന്‍ പോകുന്ന സീനിന് മൂഡ് സെറ്റ് ചെയ്തിട്ടാണ് ഷെയ്ന്‍ വീട്ടില്‍ നിന്നും വരുന്നത് എന്ന് ഇടയ്ക്ക് തനിക്ക് തോന്നിയിട്ടുണ്ട്. എല്ലാവര്‍ക്കും ഒപ്പം ഡാന്‍സ് കളിക്കാനും ഷെയ്ന്‍ കൂടും. തന്നെ ചൊറിയാറുണ്ട്.

ചൊറിച്ചില്‍ സീനുകള്‍ എടുക്കുന്ന ദിവസം ഷെയ്ന്‍ ഫുള്‍ ചൊറിച്ചിലായിരിക്കും എന്നും ആതിര പറയുന്നു. അതേസമയം, ഇതുവരെ ചെയ്തിരുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളെ കുറിച്ചും നടി സംസാരിച്ചു. എല്ലാവരും തന്നോട് എന്തിനാണ് എപ്പോഴും അനിയത്തി റോള്‍ മാത്രം ചെയ്യുന്നത് എന്ന് എപ്പോഴും ചോദിക്കാറുണ്ട്.

പക്ഷെ തന്നെ തേടിയെത്തുന്ന കഥകളില്‍ നിന്ന് താന്‍ സെലക്ട് ചെയ്യുന്ന സിനിമകളിലാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ചെറുപ്പം മുതല്‍ സിനിമയോട് കമ്പം ഉണ്ടായിരുന്നു. അമ്മയ്ക്ക് തിരക്കഥയെ കുറിച്ചും സിനിമയെ കുറിച്ചും നല്ല ബോധ്യമുണ്ട്. അങ്ങനെ ചര്‍ച്ച ചെയ്താണ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് എന്നാണ് താരം പറഞ്ഞിരിക്കുന്നത്.