രജനികാന്തിന്റെ ‘ബാബ’ റീമാസ്റ്റേർട് വേർഷൻ ; ട്രെയ്‌ലറിന് മികച്ച പ്രതികരണം!

Published by
AISHUAISWARYA

സൂപ്പർസ്റ്റാർ രജനികാന്തിന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തിറങ്ങുന്ന ബാബ എന്ന സിനിമയുടെ റീമാസ്റ്റേർട് വേർഷന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലറാണ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്ന ട്രെയ്‌ലർ മണിക്കൂറുകൾക്കുള്ളിൽ ഒരു മില്ല്യണിലധികം ആളുകളാണ് കണ്ടത്. രജനികാന്തിന്റെ പിറന്നാൾ ദിനമായ ഡിസംബർ 12 നാണ് സിനിമ റിലീസിനെത്തുന്നത്.

രജനീകാന്ത് തന്നെയാണ് ബാബയുടെ രചനയും നിർമ്മാണവും നിർവഹിച്ചത്. ചിത്രത്തിൽ മനീഷ കൊയ്‌രാളയായിരുന്നു നായിക2002ൽ ഏറെ ഹൈപ്പ് നേടിയ സിനിമയായിരുന്നു ബാബ. എന്നാൽ പ്രതീക്ഷയ്‌ക്കൊത്തുയരാൻ സിനിമയ്ക്ക് കഴിഞ്ഞില്ല. രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഫ്‌ലോപ്പുകളിൽ ഒന്നായിരുന്നു ബാബ എന്നുതന്നെ പറയാം.

ബാബയുടെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത രജനികാന്ത് സിനിമയുടെ വിതരണക്കാർക്കുണ്ടായ നഷ്ടം നികത്തിയിരുന്നു.
സിനിമ വീണ്ടം റലീസിനെത്തുമ്പോൾ സംവിധായകനായ സുരേഷ് കൃഷ്ണയാണ് ചിത്രത്തിന്റെ ദൃശ്യങ്ങളുടെ പുനർനിർമ്മാണം നേരിട്ട് നിരീക്ഷിക്കുന്നത്. ചിത്രത്തിന്റെ പുതിയ പതിപ്പിന്റെ പ്രിവ്യൂ കാണാൻ സംവിധായകൻ സംഗീത സംവിധായകൻ എആർ റഹ്‌മാനും ആവശ്യപ്പെട്ടിരുന്നു.അതേ സമയം ആവശ്യമെങ്കിൽ സിനിമയുടെ സ്‌കോർ മെച്ചപ്പെടുത്താൻ എ ആർ റഹ്‌മാൻ സന്നദ്ധത അറിയിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌.